ദിലിപിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്ന തമ്മന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; നീല നിറത്തിലുള്ള ഔ്ട്ട് ഫിറ്റില്‍ തിളങ്ങി സുന്ദരി

Malayalilife
topbanner
ദിലിപിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്ന തമ്മന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; നീല നിറത്തിലുള്ള ഔ്ട്ട് ഫിറ്റില്‍ തിളങ്ങി സുന്ദരി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. ഇപ്പോള്‍, രാമലീലയ്ക്ക് ശേഷം അരുണ്‍ഗോപി- ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയാകാനോരുങ്ങുകയാണ് താരം. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

നീല നിറത്തിലുള്ള ബോഡികോണ്‍ ഡ്രസാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ടര്‍ട്ടില്‍ നെക്കും ഓപ്പണ്‍ ബാക്കുമാണ് ഈ ഫുള്‍സ്ലീവ് ഡ്രസിന്റെ പ്രത്യേകത. നിറപ്പകിട്ടാര്‍ന്ന എംബ്രോയ്ഡറീഡ് ഗ്രാഫിക്സ് ആണ് ഡ്രസ്സിനെ വ്യത്യസ്തമാക്കുന്നത്.

ഇരുന്നൂറ് മണിക്കൂറ് കൊണ്ടാണ് ഈ വസ്ത്രത്തിന് എംബ്രോയിഡറീഡ് ഗ്രാഫിക്‌സ് ചെയ്തത്. 'HUEMN' എന്ന ബ്രാന്‍ഡില്‍ നിന്നുള്ള ഈ വസ്ത്രത്തിന് 4,7000 രൂപയാണ് വില. കമ്മല്‍ മാത്രമാണ് അക്‌സസറീസായി ഉപയോഗിച്ചിരിക്കുന്നത്.

നിരവധി ചിത്രങ്ങളാണ് തമന്നയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. 'ഗുര്‍തണ്ട സീതാകാലം' എന്ന തെലുങ്ക് ചിത്രവും 'ബബ്ലി ബൗണ്‍സര്‍', 'ബോലെ ചൂഡിയാന്‍', 'പ്ലാന്‍ എ പ്ലാന്‍ ബി' എന്ന ഹിന്ദി ചിത്രങ്ങളുമാണ് റിലീസിന് ഒരുങ്ങുന്നത്. ബോല ശങ്കര്‍ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

 

Read more topics: # തമന്ന
Tamannaah new photoshoot

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES