Latest News

മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് അപ്രതീക്ഷിതമായി കണ്ട് മുട്ടി സൂര്യയും കാജല്‍ അഗര്‍വാളും; താരങ്ങളുടെ അപ്രതീക്ഷിത കൂടിച്ചേരല്‍ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് അപ്രതീക്ഷിതമായി കണ്ട് മുട്ടി സൂര്യയും കാജല്‍ അഗര്‍വാളും; താരങ്ങളുടെ അപ്രതീക്ഷിത കൂടിച്ചേരല്‍ വീഡിയോ വൈറലാകുമ്പോള്‍

അപ്രതീക്ഷിതമായി നടന്‍ സൂര്യയെ കണ്ടുമുട്ടി തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍. വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കുടുംബത്തോടൊപ്പ മായിരുന്നു കാജല്‍. ഇരുവരുടേയും അപ്രതീക്ഷിത കണ്ടുമുട്ടലും സൂര്യയെ കണ്ട് ആശ്ചര്യപ്പെടുന്ന കാജലിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

സൂര്യയെ കണ്ട ഉടന്‍ തന്നെ ആശ്ചര്യഭാവത്തോടെ കാജല്‍ അടുത്തെത്തുന്നതും സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതും വീഡിയോയിലുണ്ട്. ദൂരെ മാറി നില്‍ക്കുന്ന ഭര്‍ത്താവിനെ സൂര്യയുടെ അടുത്തെത്തിച്ച് കാജല്‍ പരിചയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. ''സൂര്യാ... ഗൗതം...'' എന്ന് പറഞ്ഞ് കാജല്‍ പരിചയപ്പെടുത്തുന്നതും ഇരുവരും തമ്മില്‍ സൗഹൃദം പങ്കുവെക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എല്ലാവരും ഒത്തു ചേര്‍ന്ന് ഫോട്ടോ എടുത്ത ശേഷമാണ് വിമാനത്താവളത്തില്‍ നിന്ന് പിരിയുന്നത്. 

നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നതും കമന്റുകള്‍ കുറിക്കുന്നതും. നേരത്തെ സൂര്യയുമൊത്ത് തമിഴ് ചിത്രം മാട്രാനില്‍ കാജല്‍ ഒന്നിച്ചഭിനയിച്ചിരുന്നു. എട്ടുവര്‍ഷത്തെ സൗഹൃദത്തിനു ശേഷം 2020 ഒക്ടോബറിലാണ് കാജല്‍ അഗര്‍വാളും വ്യവസായി ഗൗതം കിച്ച്ലുവും വിവാഹിതരാകുന്നത്. 2022 ഏപ്രിലില്‍ ഇരുവര്‍ക്കും ഒരു ആണ്‍കുട്ടി ജനിച്ചു.

Surya Kajal Agarwal At Mumbai Airport

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക