വിജയകരമായ 1000 എപ്പിസോഡുകള്‍.. ഏഴു വര്‍ഷങ്ങള്‍.. നൂറിലധികം ഫാന്‍സ് ഗ്രൂപ്പുകള്‍; ഒടുവില്‍ സ്റ്റാര്‍ മാജിക് ഷോയ്ക്ക്‌ തിരശീല വീഴുന്നു; സോഷ്യല്‍മീഡിയ ഫാന്‍സ് ഗ്രൂപ്പില്‍ ചര്‍ച്ച

Malayalilife
വിജയകരമായ 1000 എപ്പിസോഡുകള്‍.. ഏഴു വര്‍ഷങ്ങള്‍.. നൂറിലധികം ഫാന്‍സ് ഗ്രൂപ്പുകള്‍; ഒടുവില്‍ സ്റ്റാര്‍ മാജിക് ഷോയ്ക്ക്‌ തിരശീല വീഴുന്നു; സോഷ്യല്‍മീഡിയ ഫാന്‍സ് ഗ്രൂപ്പില്‍ ചര്‍ച്ച

രസകരമായ ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ചാനല്‍ പരിപാടിയാണ് 'സ്റ്റാര്‍ മാജിക്'. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തിയ ഈ പരിപാടിയ്ക്ക് വലിയൊരു ആരാധക നിര തന്നെയുണ്ട്. നിരവധി മിനിസ്‌ക്രീന്‍ താരങ്ങളെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാക്കിയ പരിപാടി കൂടിയാണിത്. നിരവധി പേരാണ് ഈ പരിപാടി ഉപജീവനമാര്‍ഗമാക്കി മുന്നോട്ടു പോയിരുന്നതും. അന്തരിച്ച നടന്‍ കൊല്ലം സുധി അടക്കമുള്ള താരങ്ങള്‍ ഉയര്‍ന്നു വന്നത് സ്റ്റാര്‍ മാജികിലൂടെയായിരുന്നു. ഇപ്പോഴിതാ, ഏഴു വര്‍ഷത്തോളം നീണ്ട തങ്ങളുടെ ജൈത്രയാത്ര അവസാനിപ്പിച്ച് സ്റ്റാര്‍ മാജിക് പരിപാടി അവസാനിപ്പിച്ചിരിക്കുകയാണ് അതിന്റെ നേതൃത്വം. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഫാന്‍സ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

വിജയകരമായ 1000 എപ്പിസോഡുകള്‍.. ഏഴു വര്‍ഷങ്ങള്‍.. നൂറിലധികം ഫാന്‍സ് ഗ്രൂപ്പുകള്‍.. തുടങ്ങിയവ.. സ്റ്റാര്‍ മാജിക് വെറുമൊരു ഷോ അല്ല.. ഇത് ടെന്‍ഷന്‍ മാറ്റാനുള്ള ഒരു കാപ്സ്യൂള്‍ മരുന്നു കൂടിയായിരുന്നു. എങ്കിലും ഏഴു വര്‍ഷത്തോളം നീണ്ട തങ്ങളുടെ യാത്ര അവസാനിപ്പിച്ച് സ്റ്റാര്‍ മാജിക് ഷോ അവസാനിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഫാന്‍സ് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതില്‍ അനുമോളും ഷോയുടെ ഡയറക്ടര്‍ അനൂപ് ജോണും തുടങ്ങി തങ്കച്ചന്‍ വിതുരയും നോബി മാര്‍ക്കോസും ബിനു അടിമാലിയേയും നെല്‍സണിനെയും വരെയുള്ളവരെ ടാഗ് ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ നിരവധി പേരാണ് ഞെട്ടലോടെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍ത്താന്‍ പറ്റത്തില്ല, തിരിച്ചു വരും എന്നു പറയുന്നവും സ്റ്റാര്‍ മാജിക് ഞങ്ങളുടെ ജീവന്റെ തുടിപ്പാണ്.. ഇനി ഇല്ലെന്ന് ഓര്‍ക്കുമ്പോള്‍ ദൈവമാണ് സത്യം നെഞ്ചില്‍ ഒരു വിങ്ങല്‍.. ശ്വാസം മുട്ടുന്നതു പോലെയാണ്.. സ്റ്റാര്‍ മാജിക് നിര്‍ത്തണ്ടായിരുന്നു എന്നു പറയുന്നവരും ക്രിസ്മസ് എപ്പിസോഡിനായി വെയിറ്റ് ചെയ്യുകയായിരുന്നു എന്ന് പറയുന്നവരും ഒക്കെ കമന്റ് ബോക്സുകളിലുണ്ട്.

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ടെലിവിഷന്‍ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. തുടക്കത്തില്‍ ഠമാര്‍ പഠാര്‍ എന്ന പേരിലായിരുന്നു ഷോ തുടങ്ങിയത്. പിന്നീട് പുതിയ ഭാവത്തിലും രൂപത്തിലും സ്റ്റാര്‍ മാജിക് എന്ന പേരിലേക്ക് എത്തുകയായിരുന്നു. ഷോയിലൂടെ അറിയപ്പെടാതെ പോയ പല മിമിക്രി കലാകാരന്മാര്‍ക്കും, മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും എല്ലാം വലിയൊരു ലോകമാണ് തുറന്നു കിട്ടിയത്. വര്‍ഷങ്ങളിത്രയും ആയിട്ടും സ്റ്റാര്‍ മാജിക് ഷോയുടെ റേറ്റിങ് എന്നും മുന്നില്‍ തന്നെയായിരുന്നു. എങ്കിലും ചാനലിന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത തീരുമാനമാണ് ഷോ നിര്‍ത്താന്‍ കാരണമായത്. ഔദ്യോഗികമായി തന്നെ ചാനലില്‍ നിന്നും ഇനി ഷോ മുന്നോട്ടു കൊണ്ടുപോകണ്ടാ എന്ന തീരുമാനം വന്നതിനെ തുടര്‍ന്നാണ് സ്റ്റാര്‍ മാജിക് നിര്‍ത്തുവാന്‍ തീരുമാനിച്ചത്.


 

Star Magic show cancel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES