സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി യുടെ പല നിലപാടുകളും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പുറമെ പരിഹാസങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ചാണ് ഇപ്പോള്‍ ഡബ്ല്യുസിസി മുന്നോട്ടു പോകുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്നെ ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനവും അമ്മതാരസംഘടക്ക് എതിരെ സ്വീകരിച്ച ശക്തമായ നിലപാടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഡബ്ല്യുസിസി യുടെ പ്രവര്‍ത്തകയായ സംവിധായിക സൗമ്യ സദാനന്ദന്‍ മലയാളി ലൈഫിനു നല്‍കിയ അഭിമുഖത്തിലാണ് പല തുറന്നു പറച്ചിലുകള്‍ നടത്തിയിരിക്കുന്നത്.
ഡബ്ല്യുസിസി എന്നത് ഇത് വരെ ഉന്നയിക്കാത്ത പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ രൂപികരിച്ച സംഘടനയാണ്. രാഷ്ട്രീയത്തിലോ സിനിമയിലോ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ ഒരു സംഘടന ഇല്ല. ഡബ്ല്യുസിസി യുടെ പ്രധാനമായ ആവശ്യം സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളെ തുറന്ന് പറയാന്‍ ഒരു ഇടം നല്‍ക്കുക എന്നതാണ്. ഒരു സമയം എത്തിയപ്പോള്‍ സ്ത്രീകള്‍ ഇത്രയും അധികം ഒച്ചാപാടുണ്ടാക്കണം എങ്കില്‍ അതിനര്‍ഥം ഇന്‍ട്രസ്ട്രിയില്‍ ആ കാര്യം നടക്കുന്നുണ്ട് എന്ന് അല്ലേ എന്ന് സൗമ്യ സദാനന്ദന്‍ മലയാളി ലൈഫിനു നല്‍കി അഭിമുഖത്തില്‍ ചോദിക്കുന്നു. ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ ഇതിനെക്കുറിച്ച് നിശബ്ദരാണ്. ഒന്നുകില്‍ ഭയക്കുന്നു അല്ലെങ്കില്‍ അവര്‍ക്ക് പറയാന്‍ താല്‍പര്യമില്ല. അവര്‍ക്ക് സമാധാനമായി ജീവിച്ച് പോയാല്‍ മാതി. പക്ഷേ പ്രശ്‌നങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന ആ പ്രവണതയോട് ഡബ്ല്യുസിസി എന്ന സംഘടന യോജിക്കുന്നില്ല എന്നും സൗമ്യ മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സൗമ്യ പറഞ്ഞു.
സ്ത്രീകള്‍ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അത് ഒരു ആഗോള വിഷയമാക്കി എടുക്കേണ്ട കാര്യമില്ല. ഒരു സംഘടന രൂപീകരിച്ചതിനു ശേഷം ചെയ്യേണ്ട ബാക്കി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍ ഡബ്ല്യുസിസി ചെയ്യുന്നത്.ഡബ്ല്യുസിസി യുടെ ഒരു യൂണിറ്റ് എല്ലായിടത്തും വരും വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ് .
ഇതെല്ലാം എന്തിനാണ് എന്ന് ചോദിച്ചാല്‍ ഒരു അഞ്ച് വര്‍ഷത്തിനു ശേഷം സിനിമ മേഘലയിലേക്ക് വരുന്നവര്‍ക്ക് ഇങ്ങനെ ഒരു പ്രശ്‌നത്തിലൂടെ കടന്നു പോകാന്‍ പാടില്ല. ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായി എന്ന് പറഞ്ഞു ഈ മേഘലയില്‍ നിന്നും ഒരു സ്ത്രീയും പോകരുത്. സിനിമാ മോഹവുമായി വരുന്ന എല്ലാവരും കഴിവുള്ളവരാണ് അവര്‍ക്ക് മോശം അനുഭവം ഉണ്ടാകരുത്. ഭാവി തലമുറക്ക് വേണ്ടിതന്നെയാണ് ഇതെല്ലാം. സമൂഹം എന്തൊക്കെപറഞ്ഞാലും ഞങ്ങള്‍ കഷ്ടപ്പെടുന്നത്. പലര്‍ക്കും ഡബ്ല്യുസിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കൊണ്ട് അവസരം നഷ്ടപ്പെടുന്നു എന്ന് പറയുന്നത് സത്യമാണ്.എല്ലാ വിപ്ലവങ്ങള്‍ക്കും ഒരു പാട് ബലിയാടുകള്‍ ഉണ്ടല്ലോ അത്‌പോലെ എല്ലാം ഒരു മാറ്റത്തിലേക്കുള്ള വഴിയാണെന്നു വിശ്വസിക്കുന്നതായും സൗമ്യ മലയാളി ലൈഫിനു നല്‍കിയ പ്രത്യേക
അഭിമുഖത്തില്‍ പറഞ്ഞു.