തമിഴിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ ശിവ കാര്‍ത്തികേയന്റെ കുടുംബത്തിലേക്ക് ഒരതിഥി കൂടിയെത്തിയിരിക്കുന്നു. ശിവകാര്ത്തികയും തന്നെയാണ് ഈ വാര്‍ത്ത ഔദ്യോഗികമായി തുറന്നുപറഞ്ഞത്. തന്റെ ഭാര്യ വീണ്ടും ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരിക്കുകയാണ് എന്നാണ് ശിവകാര്ത്തികയെ പറയുന്നത്.
കഴിഞ്ഞദിവസം, അതായത് ജൂണ്‍ രണ്ടാം തീയതിയാണ് ഇരുവര്‍ക്കും ഒരു ആണ്‍കുട്ടി കൂടി ജനിച്ചത്. തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴിയായിരുന്നു താരം ഈ വിവരം ആരാധകരെ അറിയിച്ചത്. നിരവധി ആരാധകര്‍ ആണ് ഇപ്പോള്‍ ഇദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ആരതി എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. 2010 വര്‍ഷത്തില്‍ ആയിരുന്നു ഇരുവരും വിവാഹിതനായത്. ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ ആണ് ഉള്ളത്.ആരാധന എന്നാണ് ഒരു മകളുടെ പേര്. ഗുഹന് എന്നാണ് ഒരു മകന്റെ പേര്.
ആരതി വീണ്ടും ഗര്‍ഭിണിയാണ് എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. എങ്കിലും ഇരുവരും ഈ വാര്‍ത്ത സ്ഥിതീകരിച്ചിരുന്നില്ല. പല ചിത്രങ്ങളിലും വീഡിയോകളിലും ആരതിയുടെ ബേബി ബമ്പ് കാണാമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരതി ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.