Latest News

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണം;രക്തസ്രാവം എന്നാല്‍ ഒരു സ്ത്രീ കന്യകയാണെന്നല്ല; ഗായിക ചിന്മയിയുടെ തുറന്ന് പറച്ചില്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
topbanner
 ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണം;രക്തസ്രാവം എന്നാല്‍ ഒരു സ്ത്രീ കന്യകയാണെന്നല്ല; ഗായിക ചിന്മയിയുടെ തുറന്ന് പറച്ചില്‍ ചര്‍ച്ചയാകുമ്പോള്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് ഗായിക ചിന്മയി ശ്രീപദ. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തികൂടെയാണ് ചിന്മയി. സമൂഹത്തിലെ പ്രശ്നങ്ങളിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും തന്റേതായ നിലപാട് ചിന്മയി വ്യക്തമാക്കാറുണ്ട്. മീടൂ പ്രസ്ഥാനത്തിനായി സംസാരിക്കുകയും, തമിഴ് സിനിമയിലെ ചില പ്രമുഖരുടെ പേരുകള്‍ ഇങ്ങനെ തുറന്ന് പറയുകയും ചെയ്തത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ചിന്മയി വളരെ അധികം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇ്‌പ്പോളിതാ മറ്റൊരു തുറന്ന് പറച്ചിലിലൂടെ ഗായിക വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്.

ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കപ്പെടുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണമെന്നാണ് നടി പറഞ്ഞ്ത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായികയുടെ പ്രതികരണം. പുരുഷന്മാര്‍ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നതിനെക്കുറിച്ചും തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുമാണ് ചിന്മയി തന്റെ അഭിപ്രായം പങ്കുവെച്ചത്.

ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ കന്യകമാര്‍ എന്ന് പ്രകീര്‍ത്തിക്കുന്നെങ്കില്‍, അവര്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അവര്‍ വൈദ്യസഹായവും ചികിത്സയും തേടണമെന്ന് ചിന്മയി പറയുന്നു. 
രക്തസ്രാവം എന്നാല്‍ ഒരു സ്ത്രീ കന്യകയാണെന്നല്ല, ലൈംഗിക ബന്ധത്തിന് മുമ്പ് വേണ്ടത്ര ലൂബ്രിക്കേറ്റ് ചെയ്യാത്തതിന്റെ കാരണവുമാകാം എന്ന് ചിന്മയി ശ്രീപദ പറഞ്ഞു. ആളുകള്‍ ശരിയായ ലൈംഗിക വിദ്യാഭ്യാസം തേടണമെന്നും പോണ്‍വീഡിയോകളില്‍ നിന്ന് പഠിക്കരുതെന്നും അത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചിന്മയി പറഞ്ഞു. സെക്സ് എജുക്കേഷന്‍ നേടുകയോ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയോ ചെയ്യണമെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.

Singer Chinmayi says about bleeding for women

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES