സോഷ്യല്‍ മീഡിയയൂടെ ഇന്നും സജീവമായിരിക്കുന്നത് കൊണ്ടു തന്നെ ആരാധകര്‍ക്ക് പ്രിയങ്കരിമായ താരമാണ് ശില്‍പ്പ ഷെട്ടി. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഫിറ്റ്‌നസ് പരീക്ഷണങ്ങളാലും യോഗാഭ്യാസങ്ങളാലും താരം കൈയ്യടി മേടിക്കാറുണ്ട്. അത്തരമൊരു ഫിറ്റന്‌സ് വീഡിയോ ആണ് താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചത്.
പ്രായം വെറും അക്കമാണെന്ന് ജീവിതം കൊണ്ട് ഓര്‍മ്മിപ്പിക്കുന്ന താരം തന്റെ 44-ാം വയസിലും വയസ്സിലും നടത്തുന്ന യോഗാഭ്യാസങ്ങള്‍ കണ്ട് ക്ണ്ണ് തള്ളുകയാണ് ആരാധകര്‍.നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കൈക്കുത്തി തലകീഴായി നിന്ന് അമ്പരപ്പിക്കുകയാണ് ശില്‍പ്പ.
യോഗയാണ് ശില്‍പ്പയുടെ പ്രിയപ്പെട്ട വ്യായാമരീതി. വര്‍ഷങ്ങളായി യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടക്കുന്ന ശില്‍പ്പ, യോഗയുടെ ഗുണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കാനും ശ്രമിക്കാറുണ്ട്.