Latest News

മൂല്യം 212 കോടി; ലണ്ടന്റെ ഹൃദയഭാഗത്ത്  കണ്ണഞ്ചിപ്പിക്കുന്ന ആഡംബര സൗധം; ഷാരൂഖിന്റെ വീടിന്റെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
 മൂല്യം 212 കോടി; ലണ്ടന്റെ ഹൃദയഭാഗത്ത്  കണ്ണഞ്ചിപ്പിക്കുന്ന ആഡംബര സൗധം; ഷാരൂഖിന്റെ വീടിന്റെ വീഡിയോ വൈറലാകുമ്പോള്‍

ന്ത്യയ്ക്ക് പുറത്തും ലക്ഷകണക്കിന് ആരാധകരുളള ബോളിവുഡ് നടനാണ് ഷാരുഖ് ഖാന്‍. 58കാരനായ താരം ഇപ്പോഴും യുവാക്കളുടെ പ്രിയ നടനാണ്. ലോകത്തെ സമ്പന്നാരായ നടന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച ഷാരൂഖ് ഖാന്റെ ലണ്ടനിലെ വീടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ലണ്ടന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര സൗധത്തിലാണ് താരവും കുടുംബവം അവധിക്കാലം ആഘോഷിക്കാറുളളത്.<

ലണ്ടനിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇതൊരു ആകര്‍ഷണകേന്ദ്രമായി മാറിയിട്ടുണ്ട്. ഷാരുഖ് ഖാന്റെ ആരാധകന്‍മാരിലൊരാളാണ് കെട്ടിടത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ലണ്ടനിലെ ആഡംബര കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് താരത്തിന്റെ വീടുളളത്. 20 മില്യണ്‍ പൗണ്ട് (ഏകദേശം 212 കോടി രൂപ) ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

 

Shah Rukh Khans house in London

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES