ആഗോള തലത്തില്‍ ഇന്നാണ് സൂപ്പര്‍ സ്റ്റാര്‍ വിജയ്‌യുടെ ചിത്രം സര്‍ക്കാര്‍ പ്രദര്‍ശനത്തിനെത്തിയത്. ലോകമൊട്ടാകെ 3400 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ കേരളത്തില്‍ 402 തീയറ്റുകളിലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രം വിജയകരമായി റിലീസ് ചെയ്തതിനൊപ്പം മലയാളത്തിലെ മെഗാസ്റ്റാര്‍ ചിത്രങ്ങളെ കടത്തി വെട്ടി പല റിക്കോര്‍ഡുകളും തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിത്രം കേരളത്തില്‍ നേടിക്കഴിഞ്ഞതാണ് ഇപ്പോള്‍ വിജയ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
തുപ്പാക്കി, കത്തി എന്നീ വന്‍ ഹിറ്റുകള്‍ക്കു ശേഷം എ.ആര്‍ മുരുകദോസ്-വിജയ് ടീം ഒരുമിച്ച സര്‍ക്കാര്‍ റിലീസിന് മുമ്പേ തന്നെ പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. കേരളത്തിലും ചിത്രം ഒട്ടെറെ റെക്കോര്‍ഡ് നേടിയാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലെ മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ഇതുവരെയും എത്തിപ്പിടിക്കാത്ത ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമെന്ന ഖ്യാതിയാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ തകര്‍ത്താണ് ഈ റെക്കോര്‍ഡ് വിജയ് ചിത്രം സ്വന്തമാക്കിയത്.
റെക്കോഡിനൊപ്പം കൂടുതല്‍ ഫാന്‍സ് ഷോകള്‍, ആദ്യദിനത്തിലെ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ റെക്കോര്‍ഡുകളില്‍ പുതുചരിത്രമെഴുതിയാണ് സര്‍ക്കാര്‍ പ്രദര്‍ശനം ആരംഭിച്ചത്. ആദ്യദിനത്തില്‍ സംസ്ഥാനത്ത് 1700-ലധികം പ്രദര്‍ശനങ്ങളും നടത്തും. തിരുവനന്തപുരത്ത് മാത്രം 13 തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഇതൊടെ തലസ്ഥാനത്തെ ഏറ്റവും കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് എന്ന ഖ്യാതിയും ചിത്രം സ്വന്തമാക്കി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം രാവിലെ 4.30നായിരുന്നു. ഇന്ന് രാത്രി വരെ തലസ്ഥാനത്ത് മാത്രം 150 പ്രദര്‍ശനം നടക്കും.
51 കേന്ദ്രങ്ങളില്‍ നോണ്‍ സ്റ്റോപ്പായി 24 മണിക്കൂര്‍ മാരത്തണ്‍ പ്രദര്‍ശനവും ചിത്രം നടത്തി മറ്റൊരു റെക്കോര്‍ഡ് നേടുമ്പോള്‍ തന്നെ ആദ്യ ദിവസം മാത്രം കേരളത്തില്‍ മാത്രം അഡ്വാന്‍സ് റിസര്‍വ്വേഷന്‍ വഴി ബോസ്‌ക് ഓഫീസില്‍ 3 കോടി നേടിയ ചിത്രം എന്ന റിക്കോര്‍ഡും സര്‍ക്കാറിന് സ്വന്തമാണ്.
പൊളിറ്റിക്കല്‍ ത്രില്ലറായെത്തിയ സിനിമ വിജയുടെ രാഷ്ട്രീയനിലപാടുകളും രാഷ്ട്രീയ പ്രവേശവും മുന്നില്‍ കണ്ടാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഫാന്‍സുകളെ തൃപ്തിപ്പെടുത്താനുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്ത് പുറത്തിറക്കിയ ചിത്രത്തിന് ഇപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് നായിക. വരലക്ഷ്മി ശരത്കുമറും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ നടന്‍ രാധാ രവിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
ഏകദേശം 50 കോടി രൂപയാണ് ആദ്യദിന കലക്ഷനായി സണ്‍ പിക്ചേര്‍സ് ലക്ഷ്യമിടുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ഇഫാര്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ റാഫി മാതിരയാണ്. ഭൈരവ എന്ന വിജയ് ചിത്രവും വിതരണത്തിന് എത്തിച്ചത് ഇഫാര്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ റാഫി മാതിര ആയിരുന്നു.