കഴിഞ്ഞ വര്‍ഷം പ്രളയം മൂലം ദുരിതത്തിലായവരെ രക്ഷിക്കാന്‍ ഓടിയെത്തിയവരാണ് മത്സ്യതൊഴിലാളികള്‍. അവര്‍ നീട്ടിയ കരങ്ങളില്‍ പിടിച്ച് ജീവിതത്തിലേക്ക് തിരികേ എത്തിയത് ആയിരക്കണക്കിന് പേരാണ്. എന്നാല്‍ ഇപ്പോള്‍ മോശം കാലാവസ്ഥയും ട്രോളിങ്ങ് നിരോധനവും മൂലം കഷ്ടപെടുകയാണ് ഇവര്‍. മലയാളികളില്‍ പലരും മറന്നെങ്കിലും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഇവരെ മറന്നില്ല. ഇവരെ കാണാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ഇപ്പോള്‍ സന്തോഷ് ഓടിയെത്തിയതാണ് വൈറലാകുന്നത്.
ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മല്‍സ്യതൊഴിലാളികള്‍ക്ക് സഹായത്തിന്റെ കരം നീട്ടിയാണ് കോഴിക്കോട് നിന്നും താരം തീരദേശമേഖലയിലേക്ക് എത്തിയത് സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ, കൊല്ലം മേഖലയിലെ കടലോര പ്രദേശങ്ങളില്‍ പര്യടനം നടത്തി ബുദ്ധിമുട്ടിലായ മല്‍സ്യ തൊഴിലാളി കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുകയാണ് സന്തോഷും സുഹൃത്തുക്കളും. ഇതിന്റെ വിഡിയോയും ചിത്രങ്ങളും താരം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു. വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാല്‍ അധികം സഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല എന്നും എങ്കിലും ഇത്തരം പ്രശ്‌നങ്ങളില്‍ പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വീഡിയോക്ക് ഒപ്പം കുറിച്ചു.
ട്രോളിങ് നിരോധനം കാരണം മല്‍സ്യ തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു. കഴിഞ്ഞ പ്രളയ സമയത്തൊക്കെ നമ്മളെ ഒരുപാട് സഹായിച്ച മത്സ്യ തൊഴിലാളികള്‍ അവരുടെ വേദനകളും, പ്രയാസങ്ങളും ഫേസ്ബുക്കിലൂടെ സന്തോഷിനെ അറിയിക്കുകയായിരുന്നു. ഇതില്‍ സത്യമുണ്ടെന്ന് മനസിലാക്കിയാണ് പുതിയ സിനിമയുടെ എഡിറ്റിങ്ങ് ജോലികള്‍ കുറച്ചു ദിവസത്തേക്ക് മാറ്റി വെച്ച്് കോഴിക്കോട് നിന്നും കായംകുളത്തേക്ക് സന്തോഷ് എത്തിയത്. അവിടെ കട നടത്തുന്ന രോഗിയായ ഒരു സഹോദരന് കട നന്നായി നടത്താന്‍ തന്നാല്‍ കഴിയാവുന്ന രീതിയില്‍ കുറച്ചു സാധനങ്ങള്‍ വാങ്ങി നല്‍കിയെന്നും വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാല്‍ അധികം സഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും സന്തോഷ് കുറിക്കുന്നു. അതേസമയം പ്രളയകെടുതിയില്‍ കൈ മെയ് മറന്ന് സഹായിക്കാനെത്തിയവരെ രക്ഷപ്പെട്ടവര്‍ തന്നെ മറന്നെങ്കിലും സഹായഹസ്തവുമായി ഓടിയെത്തിയ സന്തോഷിനായി കൈയടിക്കുകയാണ് ആരാധകര്‍..