മലയാള സിനിമാപ്രേക്ഷകര്‍ക്ക് നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു നടനാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍. താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നത് നാടകത്തിലൂടെയായിരുന്നു. അദ്ദേഹം ചലച്ചിത്രരംഗത്തോട് വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപതു വര്‍ഷങ്ങള്‍ പൂർത്തിയാക്കുകയാണ്. അദ്ദേഹം വെള്ളിത്തിരയിലേക്ക് ചുവട് വയ്‌ക്കുന്നത് അടൂര്‍ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ചിത്രത്തിലൂടെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഇരുന്നൂറിലധികം സിനിമകളില്‍ തിളങ്ങുകയും ചെയ്‌തു. ചലച്ചിത്ര നടൻ സുധീർ കരമനയുടെ പിതാവ് കൂടിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഓർമ്മദിവസം കൂടിയായ ഇന്ന് താരത്തെ കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ സലീം കുമാർ.
സലീം കുമാറിന്റെ കുറിപ്പ്
കരമന ജനാര്‍ദ്ദനന്‍ നായര്‍ ചലച്ചിത്രരംഗത്തോട് വിട പറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപതു വര്‍ഷങ്ങള്‍ തികയുന്നു. തിരുവനന്തപുരം ജില്ലയിലെ കരമന എന്ന സ്ഥലത്ത് രാമസ്വാമി അയ്യരുടെ യും ഭാര്‍ഗവി അമ്മയുടെയും മകനായി ജനിച്ചു. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
1981- ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകന്‍ ആയിരുന്നു. കരമന ജനാര്‍ദ്ദനന്‍ നായര്‍ കാലഘട്ടത്തിന്റെ മാറ്റങ്ങളോട് മുഖം തിരിച്ചു കൊണ്ട് നാശോന്മുഖമായികൊണ്ടിരിക്കുന്ന ഫ്യൂഡലിസത്തില്‍ അഭിരമിക്കുന്ന നിഷ്‌ക്രിയനായ ഉണ്ണി എന്ന കേന്ദ്രകഥാപാത്രത്തെ കരമന ഭംഗിയായി അവതരിപ്പിച്ചു.
ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയം അഭിനയം പഠിച്ചിറങ്ങിയ കരമന 'വൈകി വന്ന വെളിച്ചം', 'നിന്റെ രാജ്യം വരുന്നു'. തുടങ്ങി അടൂര്‍ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും, മറ്റു പല ശ്രദ്ധേയമായ നാടകങ്ങളിലും അഭിനയിച്ചു. തുടര്‍ന്ന് സിനിമയില്‍ എത്തുകയായിരുന്നു. മതിലുകള്‍, മുഖാമുഖം, ഒഴിവുകാലം, ആരോരുമറിയാതെ, തിങ്കളാഴ്ച നല്ല ദിവസം, മറ്റൊരാള്‍, പൊന്മുട്ടയിടുന്ന താറാവ്, ധ്വനി തുടങ്ങിയ 200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.
1999 ല്‍ പുറത്തിറങ്ങിയ, 'എഫ് ഐ ആര്‍' ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. ശ്രീ കരമന ജനാര്‍ദ്ദനന്‍ നായര്‍ അദ്ദേഹം നമ്മളെ വിട്ടു പോയിട്ട് ഇത്രയും വര്‍ഷമായിട്ടും നമുക്കു സമ്മാനിച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ നമ്മുടെ ഓര്‍മ്മകളില്‍ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു. ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.