തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടി, പ്രതിഭ തെളിയിച്ച താരമാണ് രജിഷ വിജയന്‍. പ്രഥമ ചിത്രത്തിന് ശേഷം രണ്ടോ മൂന്നോ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച രജിഷയെ പിന്നെ കാണാതായി. ഇപ്പോള്‍ ജൂണ്‍ എന്ന സിനിമയുടെ ടീസറിലാണ് പ്രേക്ഷകര്‍ രജിഷയെ കണ്ടത്. വണ്ണംമൊക്കെ കുറച്ച് കൗമാരക്കാരിയായിട്ടാണ് ചിത്രത്തിന്റെ ടീസറില്‍ രജിഷ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ നടി വണ്ണം കുറച്ചതിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്.
ഒമ്പതുകിലോയോളം ഭാരമാണ് സിനിമയ്ക്കായി രജിഷ കുറച്ചത്. പുതിയ രുചികള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളായിട്ടും ഡയറ്റ് കര്‍ശനമാക്കിയാണ് താരം വണ്ണം കുറച്ചത്. ഒപ്പം വര്‍ക്ക് ഔട്ടും ചെയ്തു. 16 വയസു മുതല്‍ 25 വരെയുള്ള ജൂണിന്റെ പെണ്‍കുട്ടിക്കാലവും ജീവിതവുമാണ് സിനിമ. ഇതിനായിട്ടാണ് താരം വണ്ണം കുറച്ചത്.
സിനിമയ്ക്കു വേണ്ടി ദിവസവും 4 മണിക്കൂര്‍ ജിമ്മില്‍ രജിഷ വര്‍ക്ക് ഔട്ട് ചെയ്തു. രണ്ടു മാസത്തോളമെടുത്ത്, ശരിയായ ഡയറ്റ് പ്ലാനിലൂടെയും ജിമ്മിലെ വര്‍ക്ഔട്ടിലൂടെയുമാണ് ശരീരഭാരം കുറച്ചതെന്ന് രജിഷ പറയുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍ ബിനുവാണ് രജിഷയെ പരിശീലിപ്പിച്ചത്. ബുദ്ധിമുട്ടേറിയ വര്‍ക്ഔട്ടുകള്‍ പോലും മടി കൂടാതെ രജിഷ ചെയ്‌തെന്ന് ട്രയിനര്‍ പറയുന്നു. ആദ്യത്തെ ഒരു മണിക്കൂര്‍ കാര്‍ഡിയോ വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. സൈക്ലിങ്, എലിപ്റ്റിക്കല്‍, ട്രെഡ്മില്‍ ഇതെല്ലാം നന്നായി ചെയ്യ്തു. ഒരു ദിവസം അപ്പര്‍ ബോഡി, അടുത്ത ദിവസം ലോവര്‍ ബോഡി ഇങ്ങനെയുള്ള ഷെഡ്യൂള്‍ ആയിരുന്നു. അപ്പര്‍ ബോഡി ഷെഡ്യൂളില്‍ ഫാറ്റ് കുറയുന്നതിനും ഷെയ്പ്പിനു വേണ്ടിയുമുള്ള വ്യായാമങ്ങളായിരുന്നു, ഫ്‌ലോര്‍ എക്‌സസൈസുമുണ്ടായിരുന്നു. വണ്ണം കുറച്ചപ്പോഴേക്കും ഒരു 17 കാരിയുടെ ശരീരമായി മാറി രജിഷയുടേത്. തന്റെ നീളന്‍ മുടിയും രജിഷ സിനിമയ്ക്കായി മുറിച്ചു. ഇത് ആരാധകര്‍ക്ക് ഏറെ സങ്കടമായിരുന്നു.