Latest News

നൂറ്റാണ്ടിലെ കണ്ടിരിക്കേണ്ട 25 സിനിമകള്‍ തെരഞ്ഞെടുത്ത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്; ലിസ്റ്റില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയായി രജനീകാന്ത് ചിത്രം കാല

Malayalilife
 നൂറ്റാണ്ടിലെ കണ്ടിരിക്കേണ്ട 25 സിനിമകള്‍ തെരഞ്ഞെടുത്ത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്; ലിസ്റ്റില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയായി രജനീകാന്ത് ചിത്രം കാല

നൂറ്റാണ്ടിലെ ഏറ്റവും മികച്ച 25 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. വിവിധ ഭാഷകളില്‍ നിന്നുള്ള 25 സിനിമകളാണ് ബി.എഫ്.ഐ തെരഞ്ഞെടുത്തത്. ലിസ്റ്റിലുള്ള ഒരേയൊരു ഇന്ത്യന്‍ ചിത്രം രജിനികാന്തിന്റെ കാലയാണ്. 2018ല്‍ പാ. രഞ്ജിത്തിന്റെ സംവിധാനത്തില്‍ റിലീസായ സിനിമയാണ് കാല. ടൈറ്റില്‍ കഥാപാത്രമായ കാലാ കരികാലനായി ഗംഭീര പ്രകടനമാണ് സൂപ്പര്‍സ്റ്റാര്‍ കാഴ്ച വെച്ചത്.

ഇന്ത്യയിലെ മറ്റൊരു സിനിമക്കും കിട്ടാത്ത നേട്ടമാണ് തമിഴ് ഇന്‍ഡസ്ട്രി സ്വന്തമാക്കി യിരിക്കുന്നത്. കൊറിയന്‍ ക്ലാസിക് ചിത്രം ഓള്‍ഡ് ബോയ്, ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ഹിസ്റ്ററി ഓഫ് വയലന്‍സ്, ഗെറ്റ് ഔട്ട്, റെസ്യുറെക്ഷന്‍ എന്നിവയാണ് ലിസ്റ്റിലെ മറ്റ് പ്രധാന സിനിമകള്‍. സിനിമാ വെബ്സൈറ്റായ ലെറ്റര്‍ബോക്സുമായി ചേര്‍ന്നാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുപ്പ് നടത്തിയത്.

രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കിയ കാല 2018-ലാണ് പുറത്തിറങ്ങിയത്. ദലിത് രാഷ്ട്രീയവും ഭൂമിയുടെ രാഷ്ട്രീയവും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത കാല മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി മുംബൈയിലെ ധാരാവിയില്‍ എത്തിപ്പെട്ട ദലിത് ജനതയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള അഭിമാന പോരാട്ടം കൂടിയായിരുന്നു കാല.

രജനികാന്തിന്റെ അതുവരെ കണ്ടു ശീലിച്ച മാസ് ആക്ഷന്‍ നായകനില്‍ നിന്നും വ്യത്യസ്തമായി രജനികാന്ത് എന്ന നടനെ കൂടി ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയാണ് കാല.

ആഗ്‌നസ് വര്‍ദയുടെ 'ദി ഗ്ലീനേഴ്‌സ് ആന്റ് ഐ', സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്', പാര്‍ക്ക് ചാന്‍ വൂക്കിന്റെ 'ഓള്‍ഡ് ബോയ്', അപിചാത്‌പോങ്ങ് വീരസെതുക്കള്‍ ചിത്രം 'സെമിത്തേരി ഓഫ് സപ്ലെന്‍ഡര്‍', ജോര്‍ഡാന്‍ പീലെയുടെ 'ഗെറ്റ് ഔട്ട്', ഹോങ് സാങ് സൂവിന്റെ 'വാക്ക് അപ്പ്' ഏലിയ സുലൈമാന്‍ ചിത്രം 'ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍' തുടങ്ങിയവയാണ് പട്ടികയിലുള്ള മറ്റ് ചിത്രങ്ങള്‍.

Rajinikanth Pa Ranjiths Kaala BFI

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES