Latest News

വജ്രാഭരണങ്ങളും നോട്ടു കെട്ടുകളും ഒരു തുളളി  ദാഹജലത്തിനു മുന്നില്‍ നിഷ്പ്രഭമാകുന്ന നിമിഷം; ജലത്തിന്റെ വില കാട്ടിത്തരുന്ന ലഘുചിത്രം റെയ്ന്‍ ഓഫ് ലൈഫ് ശ്രദ്ധേയമാകുന്നു

Malayalilife
വജ്രാഭരണങ്ങളും നോട്ടു കെട്ടുകളും ഒരു തുളളി  ദാഹജലത്തിനു മുന്നില്‍ നിഷ്പ്രഭമാകുന്ന നിമിഷം; ജലത്തിന്റെ വില കാട്ടിത്തരുന്ന ലഘുചിത്രം റെയ്ന്‍ ഓഫ് ലൈഫ് ശ്രദ്ധേയമാകുന്നു

ലയാളി യുടെ ലഘു ചിത്രം'റെയ്ന്‍ ഓഫ് ലൈഫ്' ശ്രദ്ധേയമാകുന്നു. രാജസ്ഥാന്‍ മരുഭൂമിയിലും ഹൈദരാബാദിലെ രാമാജി സിനിമാ സിറ്റിയിലുമായി ചിത്രീകരിച്ച, വിദേശതാരങ്ങള്‍ അഭിനയിച്ച ചിത്രം ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞുജലം അമൂല്യമാണ് അത് പാഴാക്കരുത്, ഓരോ തുള്ളി ജലവും വിലപ്പെട്ടതാണെന്ന സന്ദേശമാണ് ചിത്രം പകര്‍ന്നു നല്‍കുന്നത്.വിമാന അപകടത്തെ തുടര്‍ന്ന് മരുഭൂമിയിലകപ്പെട്ട ദമ്പതികള്‍ ഒരിറ്റു ദാഹജലത്തിനായി അലയുന്ന കാഴ്ചയാണ ചിത്രത്തിന്റെ പ്രമേയം. .

കയ്യില്‍ കരുതിയിരുന്ന കുപ്പിയിലുണ്ടായിരുന്ന അവസാന തുള്ളി ജലവും നാവിലേക്കിറ്റിച്ച് മരുഭൂമിയിലൂടെ അലഞ്ഞ ദമ്പതികള്‍ക്കു മുന്നില്‍ ഒരു ഗോത്രത്തലവനെത്തുന്നു. അയാളുടെ കൈയില്‍ കരുതിയിരുന്ന വെള്ളത്തിനായി ദമ്പതികള്‍ യാചിക്കുന്നു. കയ്യിലുണ്ടായിരുന്ന വിലപിടിച്ച ആഭരണങ്ങളും പൈസയുമെല്ലാം ഗോത്രത്തലവനു നല്‍കിയെങ്കിലും ദമ്പതികള്‍ക്കു കുടിവെള്ളം നല്‍കാന്‍ അയാള്‍ തയാറായില്ല. ഒടുവില്‍ തന്റെ കൈയില്‍ കരുതിയിരുന്ന അമൂല്യമായ വെള്ളവുമായി അയാള്‍ ഓടിമറഞ്ഞു. അവസാന പ്രതീക്ഷയും അസ്തമിച്ച ദമ്പതികള്‍ മണലാരണ്യത്തില്‍ തളര്‍ന്നിരിക്കുന്നിടത്ത് ദൃശ്യങ്ങള്‍ അവസാനിക്കുന്നു.വിലകൂടിയ വജ്രാഭരണങ്ങളും നോട്ടുകെട്ടുമെല്ലാം ഒരുതുള്ളി ദാഹജലത്തിനു മുന്നില്‍ ഒന്നുമല്ലാതാകുന്ന കാഴ്ചയാണ് ഈ ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. 

ഭൗതിക സൗകര്യങ്ങളേക്കാള്‍ ഉപരിയാണ് ജലത്തിന്റെ മൂല്യമെന്നുള്ള പരമമായ സത്യം തുറന്നു കാട്ടുകയാണ് ഈ ചിത്രം. ജലത്തിന്റെ മൂല്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം ജലം സംരക്ഷിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. സ്റ്റാജന്‍ വി. ജെ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സീജോ പൊന്നൂര്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ക്രിഷ് കൈമളാണ്.തൃശൂര്‍ സ്വദേശിയായ സ്റ്റാജന്‍ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ്.ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ ചെറുപ്പക്കാരന്‍.

Rain of Life Short Film directed by Stajan V J

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES