എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടര്‍ സ്‌ക്രീന്‍ പ്രസന്‍സ് നല്‍കിയത്; താന്‍ ആരുടേയും അവസരങ്ങള്‍ തട്ടിയെടുത്തിട്ടില്ലെന്ന് പ്രിയ വാര്യര്‍

Malayalilife
topbanner
എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടര്‍ സ്‌ക്രീന്‍ പ്രസന്‍സ് നല്‍കിയത്; താന്‍ ആരുടേയും അവസരങ്ങള്‍ തട്ടിയെടുത്തിട്ടില്ലെന്ന് പ്രിയ വാര്യര്‍

ഡാര്‍ ലൗവിലെ ഒരു ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ നടിയാണ് പ്രിയാവാര്യര്‍. പക്ഷേ പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. ആരാധിച്ചവര്‍ തന്നെ പ്രിയയെ തള്ളിപ്പറഞ്ഞു. സിനിമ ഇറങ്ങിയതോടെ അഡാര്‍ ലൗ അഭിനേതാക്കളുടെയും സംവിധായകന്റെയും പിണക്കങ്ങളും മറനീക്കി പുറത്തുവന്നു. ഇപ്പോള്‍ ഇതിനെയൊക്കെ പറ്റി ആദ്യമായി പ്രിയ വാര്യര്‍ മനസുതുറന്നിരിക്കയാണ്.

ഇക്കഴിഞ്ഞ ദിവസം പ്രിയ വാരിയര്‍ ഇന്‍സ്റ്റാഗ്രിമില്‍ പോസ്റ്റ് ചെയ്ത ചില പരാമര്‍ശങ്ങളാണ് വീണ്ടും അഡാര്‍ ലൗവിനെ വിമര്‍ശനങ്ങളിലേക്ക് തള്ളിവിട്ടത്.  'ഞാന്‍ സത്യം പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കുമെന്നാണ് പ്രിയ പറഞ്ഞത്. എന്നാല്‍ വൈകാതെ താരം അത് ഡിലീറ്റ് ചെയ്തു. ഇപ്പോള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ തന്നെ ചുറ്റിപ്പറ്റുന്ന വിവാദങ്ങളോട് പ്രതികരിച്ചത്.

സോഷ്യല്‍ മീഡിയ പറയുന്നതും പടച്ചു വിടുന്നതും ഒന്നുമല്ല ശരി എന്നാണ് പ്രിയ പറയുന്നത്. മാണിക്യ മലരായ പൂവി എന്ന പാട്ടിറങ്ങിയ ശേഷമാണ് തനിക്ക് സിനിമയില്‍ അമിത പ്രാധാന്യം നല്‍കിയതെന്നതില്‍ അല്‍പം പോലും യാഥാര്‍ത്ഥ്യമില്ല. പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ സിനിമില്‍ എന്റെ റോള്‍ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടര്‍ സ്‌ക്രീന്‍ പ്രസന്‍സ് നല്‍കിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല. എനിക്കു വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടുമില്ല. 

നൂറിനും ഞാനും തമ്മില്‍ വലിയ പിണക്കത്തിലാണ് പ്രശ്‌നത്തിലാണ് എന്ന് പറയുന്നതില്‍ സത്യമൊന്നുമില്ല. പിന്നെ നൂറിന്‍ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ നൂറിനെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ അതായിരിക്കും കാരണം. പക്ഷേ ഞാനായിട്ട് ആരുടേയും അവസരങ്ങള്‍ തട്ടിയെടുത്തിട്ടില്ലെന്നും പ്രിയ പറയുന്നു.

സിനിമ ഇറങ്ങിയതിനു ശേഷം എന്നെ കടന്നാക്രമിക്കുകയും നൂറിനെ പ്രൊമോട്ട് ചെയ്യുന്ന തരത്തിലുമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്. അതിനു പിന്നില്‍ ആരാണ് എന്നത് താന്‍ പ്രത്യേകിച്ചു പറയേണ്ട കാര്യമുണ്ടോ എന്ന് ചോദിക്കുന്ന പ്രിയ  സംവിധായകനുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Priya warrier reacts to Adar Love movie

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES