പൃഥിരാജിന്റെ രണത്തിന് പിന്നാലെ തീയറ്റുകളിലെത്തിയ ടോവിനോയുടെ തീവണ്ടിക്ക് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. അധോലോകത്തിന്റെയും മയക്കുമരുന്നു മാഫിയയുടെയും കഥ പറയുന്ന രണത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുമ്പോള്‍ തീവണ്ടി ഏറ്റെടുത്തിരിക്കുന്നത് കുടുംബ പ്രേക്ഷകരാണ്. ആദ്യ ദിനം തന്നെ ചിത്രത്തിന് 1.78 കോടി ലഭിച്ചതോടെ രണത്തിന് വലിയ വെല്ലുവിളി കൂടിയാണ് തീവണ്ടി ഉയര്‍ത്തിയിരിക്കുന്നത്.
എക്കാലത്തും മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് കുടുംബചിത്രങ്ങളാണ് എന്നതുകൊണ്ട് തന്നെയാണ് തീവണ്ടിക്കും മികച്ച പ്രതികരണം ലഭിക്കുന്നത്. നവാഗതനായ ഫെലിനി ടിപിയാണ് ഈ ചിത്രമൊരുക്കിയത്. പ്രളയത്തെതുടര്‍ന്ന് തീയറ്ററുകളെത്താല്‍ താമസിച്ചു എന്നതൊഴിച്ചാല്‍ മറ്റൊരു പ്രശ് നവും ഈ തീവണ്ടിക്കില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര് ഈ ചിത്രത്തെ സ്വീകരിച്ചത്. ടൊവിനോ തോമസ്, സംയുക്ത മേനോന് , സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലുള്ള അവതരണവും താരങ്ങളുടെ സ്വഭാവിക അഭിനയവും കൂടിയായപ്പോള്‍ തീവണ്ടി നല്ലൊരു ദൃശ്യാനുഭവമായി മാറുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മികച്ച ഗാനങ്ങള്‍ ചിത്രത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ബോക് സോഫീസിലും തീവണ്ടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളക്ഷനിലും അത് പ്രകടമാവുമെന്നാണ് വിലയിരുത്തല്‍. ആദ്യ ദിനത്തില് ചിത്രം 1.78 കോടി കളക്ഷനാണ് നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന പൊളിറ്റിക്കല്‍ സറ്റയര്‍് ചിത്രത്തെ ബോക് സോഫീസും സ്വീകരിച്ചുവെന്നും ആരാധകര്‍ പറയുന്നു. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തില്‍് തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കുകയും ഇടയ്ക്ക് ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് തീവണ്ടി. ലാഗ് അടിപ്പിക്കാതെ ചെറിയ കഥയില് വലിയ സിനിമയൊരുക്കാന് സംവിധായകന് കഴിഞ്ഞുവെന്നും പ്രേക്ഷകര്‍ പ്രതികരിക്കുന്നു. ടൊവിനോ-പൃഥി പോരാട്ടം കൂടിയാണ് ഇപ്പോള്‍ ബോക്സോഫീസില്‍ നടക്കുന്നത്.