ചന്ദ്രലേഖ, മേഘം, ശദെവത്തിന്റെ മകന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര. 2019ലായിരുന്നു നടന്‍ നവാബ് ഷായുമായുളള പൂജയുടെ വിവാഹം. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂജ തന്റെ കുടുംബചിത്രങ്ങളും യാത്രചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആഫ്രി്ക്കയില്‍ നിന്നുള്ള അവധിയാഘോഷ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാന്നത്.
കടലാമകള്‍ക്കൊപ്പം നീന്തി തുടിക്കുന്ന വീഡിയോയും ബിച്ചരുകില്‍ ഫോട്ടോ ഷൂട്ട് നടത്തുന്ന വീഡിയോയും പൂജ പങ്കുവച്ചിട്ടുണ്ട്്.
1977-ല്‍ പുറത്തിറങ്ങിയ ' വിരാസത്' എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയത്തിലേക്ക് വരുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ' ചന്ദ്രലേഖ' താരത്തിന് മലയാളികള്‍ക്കിടയിലും ആരാധകരെ സ്വന്തമാക്കി കൊടുത്തു.
2003 ഫെബ്രുവരി 9ന് ഡോക്ടര്‍ സോനു അലുവാലിയയെ വിവാഹം ചെയ്തു. പിന്നീട് വിവാഹമോചനം നേടിയ പൂജ നടന്‍ നവാബ് ഷായെ വിവാഹം കഴിച്ചു.