Latest News

ഇത് ഓം മുറികണ്ണേ... : തമിഴ് ഡയലോഗുമായി പൂര്‍ണിമ; ഒരു കട്ടില്‍ ഒരു മുറി ടീസര്‍ പുറത്ത്

Malayalilife
ഇത് ഓം മുറികണ്ണേ... : തമിഴ് ഡയലോഗുമായി പൂര്‍ണിമ; ഒരു കട്ടില്‍ ഒരു മുറി ടീസര്‍ പുറത്ത്

ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തു.പൂര്‍ണ്ണിമ ഇന്ദ്രജിത്തും പ്രിയംവദാകൃഷ്ണയുമാണ് അഭിനയിച്ചിരിക്കുന്നത്.ഒരു കട്ടിലില്‍ ബഡ്ഷീറ്റ് വിരിക്കുന്നതിനിടയിലാണ് ഇരുവരുടേയും ഈ സംഭാഷണം.ഇതില്‍ പൂര്‍ണ്ണിമ അവതരിപ്പിക്കുന്നത് തമിഴ് കഥാപാത്രമാണ്.പേര് അക്കമ്മ'

ഒരു മുറിയും ഒരു കട്ടിലും പ്രധാന കഥാപാത്രമാകുന്ന ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.വളരെ രസാകരവും കൗതുകവുമായ ഒരു കഥാപാത്രമാണ് പൂര്‍ണ്ണിമയുടെ അക്കമ്മ എന്ന കഥാപാത്രം.മധു മിയാ .എന്നാണ് പ്രിയംവദയുടെ കഥാപാത്രത്തിന്റെ പേരു്.യുവനിരയിലെ ശ്രദ്ധേയനായ നടന്‍ ഹക്കിംഷായാണ് നായകന്‍.

വിജയരാഘവന്‍, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍,ജാഫര്‍ ഇടുക്കി, ഗണപതി,സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള വിജയകുമാര്‍ പ്രഭാകരന്‍ |ഹരിശങ്കര്‍, രാജീവ്.വി.തോമസ്, ഉണ്ണിരാജാ' ജിബിന്‍ ഗോപിനാഥ്, ദേവരാജന്‍ കോഴിക്കോട് എന്നിവരും പ്രധാന താരങ്ങളാണ്.രഘുനാഥ് പലേരിയുടേതാണു തിരക്കഥ
ഗാനങ്ങള്‍ .- അന്‍വര്‍ അലി, രഘുനാഥ് പലേരി.
സംഗീതം - അങ്കിത് മേനോന്‍ - വര്‍ക്കി .
ഛായാഗ്ദഹണം -എല്‍ദോസ് ജോര്‍ജ്.
എഡിറ്റിംഗ് - മനോജ്.സി.എസ്.
കലാസംവിധാനം -അരുണ്‍ ജോസ്.
മേക്കപ്പ് - അമല്‍ പീറ്റര്‍ -
കോസ്റ്റ്വും - ഡിസൈന്‍- നിസ്സാര്‍ റഹ്മത്ത്.
പോസ്റ്റ് പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേഴ്‌സ് - ഷൈന്‍ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റര്‍.
എക്‌സിക്കുട്ടീവ്.പ്രൊഡ്യുസര്‍ - ബാബുരാജ് മനിശ്ശേരി,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഷിബു പന്തലക്കോട്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ദോ സെല്‍വരാജ്.
സപ്തത രംഗ
സപ്ത തരംഗ് കിയേഷന്‍സും വിക്രമാദിത്യന്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം സപ്തത രംഗ് പ്രദര്‍ശനത്തിനെത്തിക്കുന്നു.വാഴൂര്‍ ജോസ്.ഫോട്ടോ - ഷാജി നാഥന്‍..

Oru Kattil Oru Muri Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES