മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ നേടിയ നടിയാണ് നിത്യ മേനന്‍ . ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നിത്യ സ്വന്തമാക്കിയിരുന്നു.എന്നാല്‍ കരിയറിലെ തുടക്കത്തില്‍ നിരവധി ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിത്യ മേനോന്‍. ഇന്ത്യ ടു ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍ .
ഞാന്‍ എന്റെ ആദ്യത്തെ തെലുങ്ക് സിനിമ ചെയ്യുന്ന സമയം, നിങ്ങളുടെ മുടി വളരെ വിചിത്രമാണ് എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. ഇന്നത്തെ പോലെ എല്ലാവര്‍ക്കും ചുരുണ്ട മുടി ഇഷ്ടമായിരുന്ന കാലഘട്ടമല്ലായിരുന്നു അത്. നിങ്ങള്‍ക്ക് പൊക്കം കൂടുതലാണെന്നും കുറവാണെന്നും തടിച്ചിട്ടാണെന്നും പുരികങ്ങള്‍ വലുതാണെന്നുമെല്ലാം അവര്‍ പറഞ്ഞിട്ടുണ്ട്.
പക്ഷേ എനിക്ക് മറ്റ് ചോയിസുകളുണ്ടായിരുന്നില്ല. എനിക്ക് ഞാന്‍ അല്ലാതെ മറ്റാരും ആകാന്‍ സാധിക്കുമായിരുന്നില്ല. നിങ്ങള്‍ക്ക് ഇങ്ങനെയുള്ള എന്നെ മതിയെങ്കില്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് അന്ന് ഞാന്‍ ചിന്തിച്ചത്. നിങ്ങള്‍ക്ക് സ്വയമേ മാറ്റാന്‍ സാധിക്കാത്ത നിങ്ങളുടെ രൂപത്തെക്കുറിച്ചാണ് ആളുകള്‍ നിങ്ങളെ വിമര്‍ശിക്കുന്നത്.
ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് നിങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ കഴിയുക. അവര്‍ക്ക് മാറ്റാന്‍ സാധിക്കുന്ന ഒരു കാര്യമല്ല അത്. വളരെ താഴ്ന്ന തരത്തിലുള്ള ചിന്താ?ഗതിയാണ് അത്. അതെന്നെ ബാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതെന്നെ ബാധിക്കാറുണ്ട്. നിങ്ങള്‍ക്ക് ഹൃദയവും വികാരങ്ങളുമൊക്കെയുണ്ടെങ്കില്‍ അത് നിങ്ങളെ ബാധിക്കും.
പക്ഷേ എനിക്ക് മറ്റ് ചോയിസുകളുണ്ടായിരുന്നില്ല. എനിക്ക് ഞാന്‍ അല്ലാതെ മറ്റാരും ആകാന്‍ സാധിക്കുമായിരുന്നില്ല. നിങ്ങള്‍ക്ക് ഇങ്ങനെയുള്ള എന്നെ മതിയെങ്കില്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് അന്ന് ഞാന്‍ ചിന്തിച്ചത്. നിങ്ങള്‍ക്ക് സ്വയമേ മാറ്റാന്‍ സാധിക്കാത്ത നിങ്ങളുടെ രൂപത്തെക്കുറിച്ചാണ് ആളുകള്‍ നിങ്ങളെ വിമര്‍ശിക്കുന്നത്.
എന്നാല്‍ അങ്ങനെ അത് ബാധിച്ചാല്‍ മാത്രമേ അത് മറികടന്ന് നിങ്ങള്‍ വളരുകയുള്ളൂ. ഞാന്‍ എല്ലാവരോടും പറയുന്ന കാര്യമാണ് ഇത്. നിങ്ങളൊരു വെല്ലിവിളിയില്‍ നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ ഭാ?ഗ്യവാനാണെന്ന് കരുതണം. നിങ്ങള്‍ക്കെതിരെ വരുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് മികച്ചൊരു മനുഷ്യനാവാന്‍ ശ്രമിക്കണം,' നിത്യ പറഞ്ഞു.
ധനുഷ് നായകനാവുന്ന ഇഡ്ലി കടൈ എന്ന ചിത്രത്തിലാണ് നിത്യ മേനന്‍ ഇനി വേഷമിടുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിലെ നായകനും. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇഡ്ലി കടൈ