തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം യാത്രയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഇത്തവണും തമിഴ് റോക്കേഴ്സ് തന്നെയാണ് വില്ലന്മാര്‍. ഏറെനാളായി സിനിമ വ്യവസായത്തിന് വന്‍ തിരിച്ചടി കൊടുക്കുന്ന തമിഴ് റോക്കേഴ്സിനെ പൂട്ടാന്‍ നീക്കങ്ങള്‍ നടക്കുന്നെങ്കിലും ഒന്നും ഫലം കാണുന്നില്ല. അടുത്തിടെ പുറത്തിറങ്ങിയ പേട്ട, വിശ്വാസം തുടങ്ങി മിക്ക ചിത്രങ്ങളും തമിഴ് റോക്കേഴ്സ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ റാഞ്ചിയിരുന്നു.
മഹി രാഘവ് സംവിധാനം ചെയ്ത ചിത്രം ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് പറയുന്നത്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുളള കുതിപ്പിലാണ് യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കലക്ഷനെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ചില്ല സ്ഥിരീകരിച്ചിട്ടുണ്ട്.