മമ്മൂട്ടി നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് യാത്ര. മമ്മൂട്ടി മുഖ്യമന്ത്രിയായ യാത്രയുടെ രണ്ടാം ഭാഗം എത്തുകയാണ്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയേക്കില്ലെന്ന് ട്രേഡ് അനലിസ്റ്റ് ഫ്രൈഡേ മാറ്റ്‌നി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിന് മലയാളം പതിപ്പില്ലാത്തതിനാലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാത്തത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് യാത്ര 2 ഒരുങ്ങിയിരുന്നത്. തെുങ്കില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത യാത്ര 2019ല്‍ ആണ് റിലീസ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്. യാത്ര 2വില്‍ തമിഴ് നടന്‍ ജീവയാണ് നായകന്‍. രണ്ടാം ഭാവത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ്. ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയം.
ജീവയാണ് ജഗന്‍ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. യാത്രയുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തുന്നത്. മമ്മൂട്ടിയും ജീവയും ഒരുമിച്ച പ്രത്യക്ഷപ്പെടുന്ന സീനുകള്‍ പ്രധാന ആകര്‍ഷണീയതയാണ്. അതേസമയം വൈഖാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് മമ്മൂട്ടി. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ടര്‍ബോയുടെ ചിത്രീകരണം ഫെബ്രുവരി 20 വരെ ഉണ്ടാകും. മഹേഷ് നാരായണന്‍, രഞ്ജന്‍ പ്രമോദ്, ക്രിഷാന്ത്, അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്.