ജയറാമിനേയും ഭാവനയേയും കേന്ദ്രകഥാപാത്രങ്ങളാക്കിപൂര്‍ണ്ണമായും ഹൊറര്‍ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ വിന്റര്‍ എന്ന ചിത്രത്തിലൂടെയാണ് ദീപു കരുണാകരന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. .അനില്‍ പനച്ചൂരാന്‍ എന്ന ഗാന രചയിതാവിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. പിന്നീട് ദിലീപിനെ നായകനാക്കി ക്രേസി ഗോപാലന്‍, എന്ന ചിത്രം സംവിധാനം ചെയ്തു.വിന്റെറിനു മുമ്പ് ക്രേസി ഗോപാലനാണ് പ്രദര്‍ശനത്തിയത്.
അതിനു ശേഷമാണ് വിന്റര്‍ എത്തുന്നത്.പിന്നീട് തേജാഭായ് & ഫാമിലി ഫയര്‍മാന്‍ ,കരിങ്കുന്നംസിക്‌സസ് എന്നീ ചിത്രങ്ങള്‍ ദീപു സംവിധാനം ചെയ്തുഇന്ദ്രജിത്ത് നായകനായ.ഞാന്‍ കണ്ടതാ സാറെ എന്ന ചിത്രം ദീപുവിന്റെ നേതൃത്ത്വത്തിലുള്ള ലെ മണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചു. പ്രിയദര്‍ശന്റെ സഹ സംവിധായകനായ വരുണ്‍.ജി. പണിക്കരാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ഇന്ദ്രജിത്തും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ആരംഭിച്ചിരിക്കുകയാണ് ദീപു. 'മൂന്നാറില്‍ തുടങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജൂലൈ പതിനാറ് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആരംഭിച്ചു.ചിരികരണത്തിനു മുമ്പ് ലഘുവായ ഒരു ചടങ്ങ് ഇവിടെ അരങ്ങേറി.ഞാന്‍ കണ്ടതാ സാറെഎന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ്സായിരുന്നു ആദ്യം നടന്നത്.
പിന്നീട് ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന അട്ടത്ത ചിത്രമായ വിന്റര്‍ ടൂവിന്റെ ഔദ്യോഗികമായ പ്രഖ്യാപനമായിരുന്നു.പുതിയ കഥയായതിനാല്‍ ജയറാമും ഭാവനയും ഈ ചിത്രത്തില്‍ ഉണ്ടാകില്ലായെന്ന് ദീപു തദവസരത്തില്‍ വ്യക്തമാക്കി.ആഗസ്റ്റ് പതിനേഴിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ദീപു പറഞ്ഞു.
പൂര്‍ണ്ണമായും ഹൊറര്‍ ചിത്രമായിരിക്കും ഈ ചിത്രം 'ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്.കോ- പ്രൊഡ്യൂസര്‍ - അമീര്‍ അബ്ദുള്‍ അസീസ്,എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - മുരുകന്‍.എസ്.
ശരത്ത് വിനായകാണ് ഈ
ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
സംഗീതം - മനു രമേശ്.
ഛായാഗ്രഹണം - പ്രദീപ് നായര്‍ '
എഡിറ്റര്‍ - അരുണ്‍ തോമസ്.
കലാസംവിധാനം -സാബുറാം
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാംജിആന്റെണി.
' ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
ഹരി കാട്ടാക്കട .
വാഴൂര്‍ ജോസ്.
ഫോട്ടോ - അജി മസ്‌ക്കറ്റ്.