മോഹന്‍ലാല്‍ നായകനാകുന്ന വ്യഷഭയുടെ മിനി സെറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ചിത്രത്തിന്റെ വമ്പന്‍ സ്‌കെയിലിലുള്ള നിര്‍മാണം കാണിക്കാനായി 57 സെക്കന്റുള്ള വീഡിയോ നിര്‍മാതാക്കള്‍ പങ്കുവെച്ചിരുന്നു. ഹോളിവുഡില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സാധാരണയായി പിന്തുടരുന്ന ഈ ശൈലി ഇന്ത്യയില്‍ ആദ്യമായി സ്വീകരിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.
ഇന്ത്യന്‍ ചരിത്രത്തിന്റെ എല്ലാ അംശവും ഉള്‍ക്കൊളളുന്ന രീതിയിലാണ് മിനി സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാജകൊട്ടാരത്തിന്റെ സെറ്റാണ് വൃഷഭയ്ക്കായി ഒരുങ്ങുന്നത്. ഒരേ മാതൃകയിലുളള തൂണുകള്‍ കൊട്ടാരങ്ങളുടെ സവിശേഷതകളില്‍ ഒന്നാണ്.
കൊട്ടാരത്തിലെ ഇരിപ്പിടങ്ങള്‍ വിശാലമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരമശിവന്റെ വലിയ പ്രതിമയും സെറ്റിലുണ്ട്. കൂടാതെ പരിശീലനയിടം, ശിക്ഷ നടപ്പിലാക്കുന്ന ഭാഗവും കുറ്റവാളികളെ പാര്‍പ്പിക്കുന്ന തടങ്കലുമെല്ലാം മിനി സെറ്റില്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. 2024ലാണ് വൃഷഭ റിലീസ് ചെയ്യുന്നത്.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി ലോകമെമ്പാടും 4500ലധികം സ്‌ക്രീനുകളിലായി റിലീസ് ചെയ്യുന്നത്. കൂടാതെ 'വൃഷഭ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തര്‍ലോ എത്തുന്നു. നിരവധി ഹോളിവുഡ് സിനിമകളുടെ നിര്‍മ്മാതാവും സഹനിര്‍മ്മാതാവുമാണ് നിക്ക് തര്‍ലോ.