Latest News

നെഞ്ചുവേദനയെ തുടർന്ന് തമിഴ് നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആൻജിയോഗ്രാം കഴിഞ്ഞു; ഇപ്പോൾ നിരീക്ഷണത്തിലാണ് എന്ന് ഡോക്ടർമാർ അറിയിച്ചു

Malayalilife
topbanner
നെഞ്ചുവേദനയെ തുടർന്ന് തമിഴ് നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആൻജിയോഗ്രാം കഴിഞ്ഞു; ഇപ്പോൾ നിരീക്ഷണത്തിലാണ് എന്ന് ഡോക്ടർമാർ അറിയിച്ചു

മിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് വിവേക് വിവേകാനന്ദൻ എന്ന വിവേക്. 1987-ൽ കെ. ബാലചന്ദറിന്റെ മനതിൽ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.

നെഞ്ചുവേദനയെ തുടർന്ന് തമിഴ് നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേകിന് ഹൃദയാഘാതമുണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ വിവേക് നിരീക്ഷണത്തിലാണ്. ആൻജിയോഗ്രാം ചെയ്തുകഴിഞ്ഞു.വിവക്. 59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. 

"പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല എന്നാണ് തരാം പറഞ്ഞത്. 

vivek tamil actor old comedy heart attack hospitalised

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES