Latest News

ഇതെന്റെ ഉമ്മയാണ്.. എന്നെ പ്രസവിച്ച എന്റെ സ്വന്തം ഉമ്മ; ഉമ്മയോടൊപ്പമുള്ള യുവാവിന്റെ ടിക് ടോക് വൈറലായി; ഉമ്മയാണെന്ന് വിശ്വസിക്കില്ലെന്ന് സോഷ്യല്‍ മീഡിയ;ഒടുവില്‍ വെളിപ്പെടുത്തലുമായി യുവാവ് രംഗത്തെത്തി

Malayalilife
ഇതെന്റെ ഉമ്മയാണ്.. എന്നെ പ്രസവിച്ച എന്റെ സ്വന്തം ഉമ്മ; ഉമ്മയോടൊപ്പമുള്ള യുവാവിന്റെ ടിക് ടോക് വൈറലായി; ഉമ്മയാണെന്ന് വിശ്വസിക്കില്ലെന്ന് സോഷ്യല്‍ മീഡിയ;ഒടുവില്‍ വെളിപ്പെടുത്തലുമായി യുവാവ് രംഗത്തെത്തി

ഇപ്പോള്‍ ലോകമെങ്ങും ടിക് ടോക്ക് തരംഗമാണ്. ഫോണില്‍ ടിട് ടോക്ക് ആപ്പ് ഇല്ലാത്തവര്‍ വളരെ കുറവാണ്. മാത്രല്ല വാട്സാപ്പും ഫെയ്സ്ബുക്കുമെല്ലാം ഇത്തരത്തില്‍ ടിക ടോക്ക് വീഡിയോകള്‍ കീഴടക്കി കഴിഞ്ഞു. തന്റെ ഉമ്മയോടൊപ്പം ടിക് ടോക് വീഡിയോ പങ്കുവെച്ച യുവാവാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുന്നത്. സഹോദരിയോടൊപ്പം നിന്നിട്ട് എന്തിനാണ് ഉമ്മ എന്നുപറയുന്നത് എന്നൊക്കെയാണ് യുവാവിനെതിരെ കമ്ന്റുകള്‍ ഉയരുന്നത്.

വാട്സാപ്പും ഫെയ്സ്ബുക്കും പോലെ എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്പായിമാറിയിരിക്കയാണ് ടിക് ടോക്കും. സിനിമയിലെ പാട്ടുകളും കോമഡികളും എല്ലാം ടികിടോക്കില്‍ വരുന്നുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരുടെയും ടിക് ടോക്ക് വീഡിയോ വൈറലാകുന്നുണ്ട്. സിനിമാ താരങ്ങളുടെ ടിക് ടോക്ക് വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവാവ് പോസ്റ്റ് ചെയ്ത ടിക് ടോക്ക് നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു. തന്റെ ഉമ്മയോടൊപ്പം ചെയ്ത വീഡിയോ  സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകാന്‍ കാരണം ആ ഉമ്മയുടെ മൊഞ്ചാണ്. 

പത്തിരുപത് വയസ്സു പ്രായം തോന്നിക്കുന്ന യുവാവിന്റെ ഉമ്മയെ കണ്ടാല്‍ 20 വയസ്സേ തോന്നിക്കു എന്നതാണ് ആ ഉമ്മയും മോനും വൈറലാകാന്‍ കാരണം. തട്ടമിട്ട് മൊഞ്ചത്തിയായാണ് ഉമ്മ വീഡിയോയില്‍ ഉളളത്. എന്നാല്‍ വീഡിയോ വൈറലായതോടെ യുവാവിനു വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ ആക്രമണങ്ങളുമാണ് നേരിടേണ്ടി വന്നത്. വീഡിയോയില്‍ ഉളളത് ഉമ്മയല്ലെന്നായിരുന്നു മിക്കവരുടേയും പ്രതികരണം. ചേച്ചിയെ കാണിച്ചിട്ട് ഉമ്മയെന്നു പറയുന്നതാണെന്നും ഇത്ര ചെറുപ്പമുളള ഉമ്മയോ ഉമ്മയെ മാറ്റി പറയാന്‍ നാണമില്ലെ എന്നുമൊക്കെയാണ് കമന്റുകള്‍ എത്തിയത്.

 ഇത്തരത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ വീഡിയോയ്ക്ക് എത്തിയതോടെ കാര്യങ്ങള്‍ വ്യക്തമാക്കി മറ്റൊരു വീഡിയോയിലൂടെ യുവാവ് മറ്റൊരു വീഡിയോയുമായി എത്തി. ഉമ്മയുമൊത്തുളള വീഡിയോയ്ക്ക കുറേയേറെ നെഗറ്റീവ് കമന്റുകള്‍ നേരിടേണ്ടി വന്നുവെന്നും എന്നാല്‍ ഇതു തന്നെ പ്രസവിച്ച തന്റെ സ്വന്തം ഉമ്മ തന്നെ ആണെന്നും രണ്ടാമത്തെ വീഡിയോയില്‍ യുവാവ് പറയുന്നുണ്ട.

ഇതു തന്റെ മകനാണെന്നും താന്‍ അവന്റെ ഉമ്മയാണെന്നും യുവാവിന്റെ ഉമ്മയും പറയുന്നുണ്ട്. വിഷമത്തോടെയും ഈ വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.എന്തായാലും ഒറ്റ വീഡിയോയിലൂടെ ഹിറ്റായിരിക്കയാണ് ഈ ഉമ്മയും മകനും. വളരെ  ചെറുപ്പം തോന്നിക്കുന്ന തട്ടമിട്ട മൊഞ്ചത്തിയായ ഉമ്മയെ സോഷ്യല്‍ മീഡിയ സന്ദൂര്‍ മമ്മിയാക്കിയിരിക്കയാണ്. 

Read more topics: # viral tik talk mother and son
viral tik talk mother and son

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES