Latest News

ഇനി നല്ല പെടയ്ക്കണ മീനുമായി മൂസക്കായി ജീവിതത്തിലും എത്തുന്നു; മീൻകച്ചവടത്തിന് തയ്യാറെടുത്ത് വിനോദ് കോവൂർ

Malayalilife
 ഇനി നല്ല പെടയ്ക്കണ മീനുമായി മൂസക്കായി ജീവിതത്തിലും എത്തുന്നു; മീൻകച്ചവടത്തിന് തയ്യാറെടുത്ത് വിനോദ് കോവൂർ

ഹാസ്യതാരം, അവതാരകന്‍ എന്നീ നിലകളില്‍ പ്രേക്ഷ ഹൃദയം കീഴടക്കിയ താരമാണ് വിനോദ് കോവൂർ. നാടക രംഗത്തുകൂടി അഭിനയ രംഗത്തെത്തിയ വിനോദ് ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ,101 ചോദ്യങ്ങൾ , വല്ലാത്ത പഹയൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായ വിനോദ് തുടർന്നായിരുന്നു  എം80 മൂസ എന്ന ടെലി സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയിരുന്നതും. 

പ്രേക്ഷകരുടെ പ്രിയങ്കരനായ തരാം 350 എപ്പിസോഡ് നീണ്ട എം 80 മൂസയെന്ന ജനപ്രിയ പരമ്ബരയിലെ മീന്‍കാരനായിട്ടായിരുന്നു എത്തിയിരുന്നത്. പ്രേക്ഷകർ പരമ്പരയിലെ മീൻകാരനെ ഏറ്റെടുക്കയും ചെയ്‌തു. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപനം രൂക്ഷമായത്തോടെ ഉണ്ടായ  പ്രതിസന്ധിയെ മറികടക്കാനായി ജീവിതത്തില്‍ ശരിക്കും മീന്‍ കച്ചവടക്കാരനാൻ തയ്യാറെടുക്കുകയാണ്  വിനോദ് കോവൂർ.

പുതിയതായി ആരംഭിക്കാൻ പോകുന്ന  ഫിഷ്സ്റ്റാളിന് സീരിയലിലെ നായകന്‍ മൂസക്കായിയുടെ പേരായ  മൂസക്കായ്സ് സീ ഫ്രഷ് എന്ന പേരാണ് നല്കാൻ ഉദ്ദേശിക്കുന്നതും.  ഈ ഓണത്തിന് തന്നെ മീന്‍കച്ചവടത്തിന് തുടക്കം കുറിക്കും.  സീ ഫ്രഷിന് കോഴിക്കോട് ബൈപാസില്‍ ഹൈലൈറ്റ് മാളിനടുത്തായാണ് തുടക്കമാകുന്നത്. കടല്‍മത്സ്യവും പുഴമീനും മസാല പുരട്ടി വീട്ടിലെത്തിച്ച്‌ നല്‍കപ്പെടുകയും ചെയ്യന്നു.  വിനോദിന്റെ കൂടെ ഈ സംരംഭത്തിന് ചാലിയത്തു നിന്നുള്ള സുഹൃത്തുക്കളടക്കം അഞ്ചുപേരും . ജീവിതത്തില്‍ ഇതൊരു പുതിയ എപ്പിസോഡാണെന്നാണ് വിനോദ്  ഇപ്പോൾ വ്യക്തമാകുന്നതും.

vinod kovoor will start fish stall

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES