Latest News

ക്യാപ്റ്റന്‍ ദളപതിക്കൊപ്പം വീണ്ടും സ്‌ക്രീനിലെത്തി വിജയകാന്ത്; വെങ്കട് പ്രഭു സംവിധായകനാകുന്ന ചിത്രത്തില്‍ അന്തരിച്ച വിജയകാന്ത് സ്‌ക്രീനിലെത്തും

Malayalilife
 ക്യാപ്റ്റന്‍ ദളപതിക്കൊപ്പം വീണ്ടും സ്‌ക്രീനിലെത്തി വിജയകാന്ത്; വെങ്കട് പ്രഭു സംവിധായകനാകുന്ന ചിത്രത്തില്‍ അന്തരിച്ച വിജയകാന്ത് സ്‌ക്രീനിലെത്തും

വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് ചിത്രത്തില്‍ അന്തരിച്ച തമിഴ് സൂപ്പര്‍താരം ക്യാപ്ടന്‍ വിജയകാന്തും. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിജയകാന്തിനെ സ്‌ക്രീനില്‍ എത്തിക്കുന്നത്. അതിനായി വിജയ് കാന്തിന്റെ കുടുംബക്കിന്റെ അനുവാദം നിര്‍മ്മാതാക്കള്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ട്. ഒരു സീനില്‍ വിജയ്ക്ക് ഒപ്പം വിജയ് കാന്ത് പ്രത്യക്ഷപ്പെടും.

31 വര്‍ഷം മുന്‍പ് വിജയ് നായകനായി പിതാവ് എസ്.എസ്. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സിന്ദൂരപാണ്ടി എന്ന ചിത്രത്തിലാണ് വിജയ്യും വിജയ് കാന്തും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ഗോട്ടില്‍ ഡീ എജിംഗ് ടെക്‌നോളജി ഉപയോഗിച്ച് വിജയ് ചെറുപ്പക്കാരനായി എത്തുന്നുണ്ട്.മീനാക്ഷി ചൗധരി ആണ് നായിക.

വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്  ദ ഗോട്ട്.  31 വര്‍ഷം മുന്‍പ് സിന്ദൂരപാണ്ടി എന്ന ചിത്രത്തിലാണ് വിജയിയും വിജയകാന്തും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

vijayakanth sharing screen space with vijay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES