Latest News

'വിത്ത് മൈ ഹീറോ; നെഞ്ചില്‍ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങി വിഘ്നേഷ് ശിവന്‍; താരങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയുടെ മനംകവരുമ്പോള്‍

Malayalilife
 'വിത്ത് മൈ ഹീറോ; നെഞ്ചില്‍ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങി വിഘ്നേഷ് ശിവന്‍; താരങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയുടെ മനംകവരുമ്പോള്‍

സംവിധായകന്‍ വിഘ്നേഷ് ശിവന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരമാണ് തല ധോണി. ഇപ്പോഴിത ധോണിയുമായുള്ള ഫാന്‍ മൊമെന്റ് പങ്കുവയ്ക്കുകയാണ് വിഘ്നേഷ് ശിവന്‍. ധോണിയുടെ ഓട്ടോഗ്രാഫ് സ്വന്തം നെഞ്ചില്‍ വാങ്ങിയിരിക്കുകയാണ് വിഘ്നേഷ് ശിവന്‍.

ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന വീഡിയോ വിഘ്നേഷ് ശിവന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയയില്‍ പങ്കുവയ്ക്കുന്നത്. സ്വന്തം നെഞ്ചില്‍ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന സംവിധായകന്‍ വിഘ്നേഷ് ശിവന്റെ വിഡിയോ വൈറലാകുകയാണ്.

'എന്റെ നേതാവിന് നന്ദി'' എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.  ധോണിയുടെ കൈകളില്‍ വിഘ്‌നേഷ് സ്‌നേഹ ചുംബനം നല്‍കുന്നതും വീഡിയോയില്‍ കാണാം.  മുന്‍പും ധോണി തന്റെ റോള്‍ മോഡല്‍ ആണെന്ന് വിഘ്നേഷ് പറഞ്ഞിട്ടുണ്ട്. എം.എസ്. ധോണിയുടെ സിനിമാ നിര്‍മാണക്കമ്പനിയായ ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സ് നിര്‍മിക്കുന്ന ആദ്യ സിനിമ 'എല്‍ജിഎം' ('ലെറ്റ്‌സ് ഗെറ്റ് മാരീഡ്) ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു ഈ മനോഹര നിമിഷം അരങ്ങേറിയത്. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഇവരുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണിത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

 

vignesh shivans with dhoni

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES