Latest News

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിലേക്ക്; ശ്രീനാഥ് ഭാസിയും ലാല്‍, സൈജു ക്കുറുപ്പും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

Malayalilife
 പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിലേക്ക്; ശ്രീനാഥ് ഭാസിയും ലാല്‍, സൈജു ക്കുറുപ്പും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

ശ്രീനാഥ് ഭാസി ,ലാല്‍, സൈജു ക്കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ലാല്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു.
നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണു് നിര്‍മ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ അമ്പതാമതു ചിത്രം
 ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിന്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനില്‍ പങ്കുവയ്കുകയുണ്ടായി.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വാണി വിശ്വനാഥ് 
മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയരംഗത്തെത്തുകയാണ് ഈ ചിത്രത്തിലൂടെ,
ഈ ചിത്രത്തിലെ അതി നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്.

രവീണാ രവി നായിക. 
സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നന്‍ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായികമലയാളിയായ രവീണ പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാ രവിയുടെ മകളാണ്.ടി.ജി.രവി, രാജേഷ് ശര്‍മ്മ ബോബന്‍ സാമുവല്‍,,സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആന്റണി ഏലൂര്‍  അബിന്‍ ബിനോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ ജോ ജോര്‍ജ് പറഞ്ഞു.മകളെ രക്ഷിക്കാനായി അച്ഛനും ഭര്‍ത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലര്‍ മൂഡില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സാഗറിന്റെ തിരക്കഥ 
കുമ്പാരീസ്, വികം സത്യം മാത്രമേ ബോധിപ്പിക്കൂ... കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സാഗറാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങള്‍ - ഹരി നാരായണന്‍.
സംഗീതം -വരുണ്‍ ഉണ്ണി .
ഛായാഗ്ദഹണം - സനീഷ് സ്റ്റാന്‍ലി .
എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള.
കലാസംവിധാനം -സഹസ് ബാല, 
കോസ്റ്റ്യും - ഡിസൈന്‍ - വിപിന്‍ദാസ്.
മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ശരത് സത്യ
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - അഖില്‍ കഴക്കൂട്ടം', വിഷ്ണു .വിവേക് വിനോദ്.
പ്രൊജക്റ്റ് ഡിസൈന്‍ - സ്റ്റീഫന്‍ വല്യാറ.
പ്രൊഡക്ഷന്‍ എക്‌സികുടീവ്‌സ് - പി.സി.വര്‍ഗീസ്, സുജിത് അയണിക്കല്‍ .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ആന്റണി ഏലൂര്‍.
വാഴൂര്‍ ജോസ്.
ഫോട്ടോ - ഷിജിന്‍ രാജ്

vani vishwanath reentry in movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES