53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പല കോണുകളില്‍ നിന്നും ഭിന്നാഭിപ്രായമാണ് ഉയരുന്നത്. ഇപ്പോഴിതാ നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാക്കുന്നത്. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രത്തോടൊപ്പം . ''എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും'' എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചത്.
ഉണ്ണി മുകുന്ദന്‍ അഭിനയിച്ച മാളികപ്പുറം എന്ന ചിത്രത്തെ അവഗണിച്ചു എന്ന തരത്തില്‍ ആരോപണമുണ്ടായിരുന്നു. ഇതിലുളള താരത്തിന്റെ പ്രതികരണമാണ് പോസ്റ്റ് എന്ന തരത്തിലാണ് ചര്‍ച്ചകള്‍ പോകുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.
കയ്യില്‍ അല്ല മുഖത്താണ് അഭിനയം വരേണ്ടത് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്. ഒരിക്കല്‍ എല്ലാ കഠിനാധ്വാനങ്ങള്‍ക്കും പ്രതിഫലമുണ്ടാകും എന്നാണ് അവര്‍ കുറിക്കുന്നത്.
വിവാദങ്ങളില്‍ പ്രതികരണവുമായി സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിളളയും രംഗത്തെത്തിയിരുന്നു.അര്‍ഹതയുളളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരുന്നതെന്നും അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കരുതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
'അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്' അഭിലാഷ് പിളള കുറിച്ചു.