അനിമല്‍ വളരെ മികച്ച സിനിമയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പ്രകടനങ്ങളും മേക്കിങ്ങും കാണാനായി താന്‍ ചിത്രം രണ്ട് തവണ കണ്ടെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയെ സിനിമ ആയി മാത്രമേ കാണാറുളളൂ, ജീവിതത്തില്‍ നിങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് സിനിമ പഠിപ്പിക്കുമെന്ന് കരുതുന്നത് ശരിയല്ല എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അനിമലില്‍ രണ്‍ബീര്‍ കപൂര്‍ ഉള്‍പ്പെടെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത് എന്നും ഒരു സിനിമയില്‍ വയലന്‍സ് കൂടുതലായതനാല്‍ നമുക്ക് ഇഷ്ടപെടണമെന്നില്ലെന്നും ഇമോഷണലായ ഉയര്‍ച്ചകളും താഴ്ചകളും കൊണ്ടാണ് ആ സിനിമ നമുക്ക് വര്‍ക്ക് ആകുന്നത്, അത്തരത്തില്‍ അനിമല്‍ തനിക്ക് വളരെ ഇഷ്ടമായ ചിത്രമാണെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി കൂട്ടിച്ചേര്‍ത്തു.
ഞാന്‍ സിനിമയെ സിനിമയായി മാത്രമേ കാണാറുളളൂ. അനിമല്‍ വളരെ മികച്ച സിനിമയായി ആണ് എനിക്ക് അനുഭവപ്പെട്ടത്. ചിത്രത്തിന്റെ എഡിറ്റിംഗും തിരക്കഥയും മ്യൂസിക്കും വളരെ മികച്ചതായിരുന്നു. ജീവിതത്തില്‍ നിങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് സിനിമ പഠിപ്പിക്കുമെന്ന് കരുതുന്നത് ശരിയല്ല. എത്രയോ ഹീറോകളുടെ എത്രയോ നല്ല സിനിമകള്‍ ഇവിടെ വന്നു, എന്നിട്ടും നമ്മുടെ സമൂഹം ഇന്നും കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. നിങ്ങള്‍ പണം ചിലവാക്കുന്നത് എന്റര്‍ടൈന്‍മെന്റ്റിന് വേണ്ടിയാണ് അതിനാല്‍ അതില്‍ ഫോക്കസ് ചെയ്യുക. അനിമലിന്റെ പ്രകടനങ്ങളും മേക്കിങ്ങും കാണാനായി ഞാന്‍ ചിത്രം രണ്ട് തവണ കണ്ടു. രണ്‍ബീര്‍ കപൂര്‍ ഉള്‍പ്പടെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു സിനിമയില്‍ വയലന്‍സ് കൂടുതലായതിനാല്‍ അത് നമുക്ക് ഇഷ്ട്ടപെടണമെന്നില്ല. ഇമോഷണലായ ഉയര്‍ച്ചകളും താഴ്ചകളും കൊണ്ടാണ് ആ സിനിമ നമുക്ക് വര്‍ക്ക് ആകുന്നത്. അനിമല്‍ എനിക്ക് വളരെ ഇഷ്ടമായ ചിത്രമാണ്.
രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായിരുന്നു അനിമല്‍. ഡിസംബര്‍ 1 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 900 കോടിക്ക് മുകളിലാണ് നേടിയത്. ചിത്രം ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്. ചിത്രത്തില്‍ അനില്‍ കപൂര്‍, രശ്മിക മന്ദാന, ശക്തി കപൂര്‍, ത്രിപ്തി ദിമ്രി, ബോബി ഡിയോള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിലെ രണ്‍ബീര്‍ കപൂറിന്റെയും ബോബി ഡിയോളിന്റെയും ത്രിപ്തി ദിമ്രിയുടെയും കഥാപാത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.