Latest News

മമ്മൂട്ടി-വൈശാഖ്-മിഥുന്‍ മാനുവല്‍ ചിത്രം 'ടര്‍ബോ';ഫസ്റ്റ് ലുക്ക് നാളെ വൈകീട്ട് 5 മണിക്ക്

Malayalilife
 മമ്മൂട്ടി-വൈശാഖ്-മിഥുന്‍ മാനുവല്‍ ചിത്രം 'ടര്‍ബോ';ഫസ്റ്റ് ലുക്ക് നാളെ വൈകീട്ട് 5 മണിക്ക്

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകീട്ട് 5 മണിക്ക് പുറത്തുവിടും. 'കണ്ണൂര്‍ സ്‌ക്വാഡ്'ന്റെയും 'കാതല്‍ ദി കോര്‍'ന്റെയും വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന അടുത്ത ചിത്രമാണ് 'ടര്‍ബോ'. ഈ മാസ്സ് ആക്ഷന്‍ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകന്‍. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി.

turbo movie releasing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES