Latest News

ടൊവിനോ തോമസ് നിര്‍മ്മിക്കുന്ന മരണമാസിന്റെ ചിത്രീകരണം മട്ടാഞ്ചേരിയില്‍; ബേസില്‍ ജോസഫ് നായകന്‍

Malayalilife
 ടൊവിനോ തോമസ് നിര്‍മ്മിക്കുന്ന മരണമാസിന്റെ ചിത്രീകരണം മട്ടാഞ്ചേരിയില്‍; ബേസില്‍ ജോസഫ് നായകന്‍

പ്രശസ്ത നടന്‍ ടൊവിനോ തോമസ് നിര്‍മ്മിക്കുന്ന മരണമാസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച്ച മട്ടാഞ്ചേരിയില്‍ആരംഭിച്ചു. നവാഗതനായ ശിവപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മട്ടാഞ്ചേരി ബസാര്‍ റോഡിലെ നികുതി വകുപ്പിന്റെഓഫീസ്സിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.ഒരു സര്‍ക്കാര്‍ ഓഫീസ് ആയിട്ടു തന്നെയായിരുന്നു ചിത്രീകരണം. രാജേഷ് മാധവനും ഏതാനും ജൂനിയര്‍ കലാകാരന്മാരും പങ്കെടുക്കുന്ന ഒരു രംഗമാണ് ആദ്യം ചിത്രീകരിച്ചത്.

ബേസില്‍ ജോസഫ്, അരുണ്‍ കുമാര്‍ അരവിന്ദ്, ജിസ് ജോയ്എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും, പിന്നീട് .ആഡ് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തു കൊണ്ടാണ് ശിവപ്രസാദിന്റെ മെയിന്‍ സ്ട്രീം സിനിമയിലേക്കുള്ള രംഗപ്രവേശം

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ ടിങ്സ്റ്റണ്‍ തോമസ്, ടൊവിനോ തോമസ്, തന്‍സീര്‍ സലാം,റാഫേല്‍ പൊഴാലിപ്പറമ്പില്‍  എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ഗോകുല്‍നാഥ്. ജി.

പൂര്‍ണ്ണമായും, ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെഅവത 
രണം.ബേസില്‍ ജോസഫാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏഴു മുതല്‍ ബേസില്‍ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങും.പുതുമുഖം അനിഷ്മ അനില്‍കുമാറാണ്  നായിക.

ബാബു ആന്റെണി സുരേഷ് കൃഷ്ണ. സിജു സണ്ണി. പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.വരികള്‍ - - മൊഹ്‌സിന്‍ പെരാരി
സംഗീതം - ജയ് ഉണ്ണിത്താന്‍.
ഛായാഗ്രഹണം - നീരജ് രവി.
എഡിറ്റിംഗ് - ചമനം ചാക്കോ '
പ്രൊഡക്ഷന്‍ ഡിസൈനര്‍ - മാനവ് സുരേഷ്.
മേക്കപ്പ് -ആര്‍.ജി.വയനാടന്‍ .
കോസ്റ്റ്യും ഡിസൈന്‍- മഷര്‍ ഹംസ .
നിശ്ചല ഛായാ ഗ്രഹണം - ഹരികൃഷ്ണന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - ഉമേഷ് രാധാകൃഷ്ണന്‍., ബിനു നാരായണ്‍ '
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - രാജേഷ് മേനോന്‍
പ്രൊഡക്ഷന്‍ മാനേജര്‍ - രാഹുല്‍ രാജാജി .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ദോസെല്‍വരാജ്
കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

Read more topics: # മരണമാസ്
tovino thomas maranamass started

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES