Latest News

ഈ അച്ഛനെ ഓര്‍മ്മയുണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ? ഭാഗ്യയുടെ  കല്യാണ ചടങ്ങുകളില്‍ ഏറ്റവും  മഹനീയ സാന്നിദ്ധ്യമായി തോന്നിയത് ഈ അച്ഛനാണ്'; ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല;  ടിനി ടോമിന്റെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
topbanner
 ഈ അച്ഛനെ ഓര്‍മ്മയുണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ? ഭാഗ്യയുടെ  കല്യാണ ചടങ്ങുകളില്‍ ഏറ്റവും  മഹനീയ സാന്നിദ്ധ്യമായി തോന്നിയത് ഈ അച്ഛനാണ്'; ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല;  ടിനി ടോമിന്റെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. ഗുരുവായൂരില്‍ നടന്ന വിവാഹത്തിലും തുടര്‍ന്ന് കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന സത്കാരങ്ങളിലും വന്‍ താരനിര തന്നെയാണ് അണിനിരന്നത്.

അതിഥികളുടെ കൂട്ടത്തില്‍ അധികമാരും തിരിച്ചറിയാതെ പോയ ഒരു അച്ഛനുമുണ്ടായിരുന്നു എന്നാണ് ടിനി ടോം കഴിഞ്ഞ ദിവസം പങ്ക് വച്ച കുറിപ്പില്‍ പറയുന്നത്.  ഡോ. വന്ദനാദാസിന്റെ അച്ഛനെക്കുറിച്ച് നടന്‍ ടിനി ടോം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.
ഭാഗ്യയുടെ വിവാഹ ചടങ്ങുകളില്‍ തനിക്ക് ഏറ്റവും മഹനീയ സാന്നിദ്ധ്യമായി തോന്നിയത് ഈ അച്ഛനാണെന്ന് ടിനി ടോം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ അച്ഛനെ ഓര്‍മ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ കൃത്യം 8 മാസം മുന്‍പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു dr വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത് ,ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ്ഗോപി ചേട്ടന്റെ മകളുടെ tvm വിവാഹ റിസപ്ഷനില്‍ വച്ചാണ് ,ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ് ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല ...ഒരു അച്ഛന്‍ മകളുടെ കല്യാണം നടത്തുന്നത് കണ്‍നിറയെ കാണുകയായിരുന്നു ഈ അച്ചന്‍ , ഞാന്‍ അഡ്രെസ്സ് മേടിച്ചു ഇപ്പോ വീട്ടില് കാണാനെത്തി .......നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോള്‍ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മള്‍ കൊടുത്താലും പകരം ആവില്ലല്ലോ ....ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ...ഈ അച്ഛന്
 

tiny toms facebook post about bagya suresh WEDDING

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES