2022ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു തല്ലുമാല. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സീക്വല്‍ സാധ്യത കൂടുതല്‍ ഉറപ്പിക്കുകയാണ് നിര്‍മാതാവ് ആഷിഖ് ഉസ്മാന്
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാലയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലോഡിംഗ് സൂണ്‍ ടിഎം 2 എന്ന് നിര്മ്മാതാവ്ആഷിഖ് ഉസ്മാന് കുറിച്ചു.
ടൊവിനോ തോമസ് മണവാളന് വസീമായും കല്യാണി പ്രിയദര്ശന് ബീപാത്തുവായി തകര്‍ത്താടിയ പോയവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന തല്ലുമാല. തിയേറ്ററുകളില്‍ 71 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.
ഷൈന്‍ ടോംചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ് ,ജോണി ആന്റണി ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണവാളന് വസീം വീണ്ടും വരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.