രജനികാന്തിനെ നായകനാക്കി ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ തെലുങ്ക് യുവതാരം നാനിയും എത്തുന്നു. 32 വര്‍ഷങ്ങള്‍ക്കുശേഷം രജനികാന്തും ബച്ചനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാകും.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്കാലികമായി നല്‍കുന്ന പേര്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ വെളിപ്പെടുത്തും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സൂര്യയുടെ ജയ്ഭീം എന്ന ചിത്രത്തിലൂടെയാണ് ജ്ഞാനവേല്‍ ശ്രദ്ധേയനാകുന്നത്.
തലൈവര്‍ 170 നായി രജനീകാന്തിന്റെ ലുക്ക് മാറ്റിയെന്ന വിവരങ്ങളും പുറത്തെത്തി.പുതിയ ഗെറ്റപ്പിനായി ലുക്ക് ടെസ്റ്റിന് വിധേയനായി എന്നാണ് വിവരം. ജയിലറിലെ സ്‌റ്റൈല്‍ മന്നന്റെ ലുക്ക് ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ ചിത്രത്തിനായി വേറിട്ട ലുക്ക് പരീക്ഷിക്കുന്നത് .
തലൈവര്‍ 170ല്‍ രജനികാന്തിന്റെ മുടിയും താടിയും സ്‌റ്റൈലിഷ് ചെയ്യുന്നത് സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റായ ആലിം ഹക്കിമാണ്. ജയിലറിലും, ആലിം തന്നെയായിരുന്നു രജനിയുെ സ്‌റ്റൈലിസ്റ്റ്. .