Latest News

തെലുങ്കിലെ സൂപ്പര്‍ താരം നിതിന് വിവാഹം; ഹൈദരാബാദില്‍ നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
 തെലുങ്കിലെ സൂപ്പര്‍ താരം നിതിന് വിവാഹം; ഹൈദരാബാദില്‍ നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

ലോക്ഡൗണ്‍ കാലത്ത് നിരവധി താരങ്ങളാണ് വിവാഹിതരായത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളില്‍ നിന്നും താരങ്ങളുടെ വിവാഹത്തിന്റെയും വിവാഹനിശ്ചയത്തിന്റെയുമൊക്കെ വാര്‍ത്തകള്‍ എത്തിയിരുന്നു. ടോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ നിതിന്റെ ഇന്ന് ഹൈദരാബാദില്‍ വച്ചാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിതിന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പരസ്പരം മാലയിട്ട് ശാലിനിയുടെ വിരലില്‍ മോതിരം അണിയിക്കുന്ന ചിത്രമാണ് നിതിന്‍ പങ്കുവെച്ചിരിക്കുന്നത്. ജൂലായ് 26നാണ് വിവാഹം നടക്കുക 

വിവാഹത്തിന് മുന്‍പുളള പരമ്പരാഗത ആചാര പ്രകാരമുളള ചടങ്ങാണ് ഇന്ന് നടന്നത്. ഏട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നിതിനും ശാലിനിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ലണ്ടനില്‍ നിന്നും എംബിഎ ബിരുദം നേടിയ ആളാണ് ശാലിനി. നേരത്തെ എപ്രിലില്‍ നടത്താനിരുന്ന വിവാഹം ലോക് ഡൗണ്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തന്റെ ഇഷ്ടതാരമായ പവന്‍ കല്യാണ്‍ തുടങ്ങിയവരെയും നിതിന്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഹൈദരാബാദില്‍ വെച്ച് ജൂലൈ 26ന് രാത്രി 8.30നാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. 

nithin-shalini-

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടത്തുക.. 2002ല്‍ ജയം എന്ന സിനിമയിലൂടെയാണ് നിതിന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. നിതിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എം രാജയുടെ സംവിധാനത്തില്‍ ജയം രവിയാണ് തമിഴില്‍ നായകനായത്. തുടര്‍ന്ന് 25ലധികം സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി ഭീഷ്മ എന്ന ചിത്രമാണ് നിതിന്റെതായി പുറത്തിറങ്ങിയത്. രാഷ്മിക മന്ദാന നായികയായി എത്തിയ ചിത്രം ഈ വര്‍ഷം ഫെബ്രുവരി 21നായിരുന്നു പുറത്തിറങ്ങിയത്. മലയാളി താരം പ്രവീണയാണ് സിനിമയില്‍ നിതിന്റെ അമ്മ വേഷത്തിലെത്തിയത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമുകളിലും എത്തിയിരുന്നു ചിത്രം. അഭിനയത്തിന് പുറമെ തെലുങ്കില്‍ ഗായകനായും നിര്‍മ്മാതാവായും തിളങ്ങിയിരുന്നു നിതിന്‍. വിവാഹനിശ്ചയച്ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിനൊപ്പം വിവാഹാശംസകളും അറിയിക്കുകയാണ് ആരാധകര്‍.


 

Read more topics: # telugu actor nithin got engaged
telugu actor nithin got engaged

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES