തമിഴ്‌നാട്ടിൽ ഇന്ന് പതിനാറാം നിയമസഭ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വ്യക്തമായ രാഷ്ട്രീയം എപ്പോഴും പ്രതിബലിപ്പിക്കാറുള്ള തമിഴ്‌നാട്ടിൽ അതുകൊണ്ട് തന്നെ ഇന്ന് ഏറ്റവും സുപ്രധാനാമായ ദിനം കൂടിയാണ്. തമിഴ് സിനിമ താരങ്ങൾ പലരും തന്നെ അവരുടെ വോട്ട് രേഖപ്പെടുത്താനുമെത്തി.
അജിത്, ശാലിനി, സൂര്യ, കാർത്തി, ശിവകുമാർ, രജനികാന്ത്, കമൽ ഹാസൻ, വിജയ്, ശിവകാർത്തികേയൻ എന്നിവരെല്ലാം തന്നെ അവരുടെ അവകാശം ഉപയോഗിക്കാനായി എത്തിച്ചേർന്നിരുന്നു.
തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ല മേരിസ് കോളേജിലാണ് രജനികാന്ത് വോട്ട് ചെയ്യാനെത്തിയത്. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാരണം പിന്നീട് താൻ രാഷ്ട്രീയത്തിലേക്കില്ല എന്നതായിരുന്നു രജനികാന്തിന്റെ അഭിപ്രായം. മക്കള്‍ നീതിമയ്യം നേതാവ് കമല്‍ഹാസന്‍ വോട്ട് ചെയ്യാനെത്തിയത് മക്കളായ ശ്രുതി ഹാസൻ, അക്ഷര ഹസൻ എന്നിവരോടൊപ്പമായിരുന്നു. സൂര്യ, കാര്‍ത്തി ഇവരുടെ പിതാവ് ശിവകുമാര്‍ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. തിരുവാണ്‍മിയൂര്‍ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.
നടൻ വിജയ് വോട്ട് ചെയ്യാനെതിയത് രാജ്യമൊട്ടാകെ തരംഗമായി മാറിയിരിക്കുകയാണ്. സൈക്കിളിലാണ് വിജയ് വോട്ട് ചെയ്യാനെതിയത്. സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു വിജയ് സൈക്കിൾ ചവിട്ടി വോട്ടിങ് ബൂത്തിലേക്ക് പോകുന്ന ദൃശ്യം. . പെട്രോള്‍ ഡീസല്‍ വില വര്‍ധയ്‌ക്കെതിരെ കേന്ദസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളില്‍ എത്തിയത് എന്നായിരുന്നു ആദ്യ ധാരണ. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് വോട്ടിങ് ബൂത്തിന് അടുത്ത് വീടായിരുന്നത് കൊണ്ടാണ് അദ്ദേഹം സൈക്കിളിൽ എത്തിയത്. വിജയ് സൈക്കിളിൽ പോകുന്ന ദൃശ്യം വിജയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി കൂടിയാണ് എന്നും വാദിക്കുന്നുണ്ട് മറ്റ് ചിലർ.