തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ദിലീപ് ചിത്രമായ 'ബാന്ദ്ര'യിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് തമന്ന എത്തുന്നത്. അധോലോക രാജാവിന്റെ കഥ പറയുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.
കൊല്ലത്ത് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം തമന്ന എത്തിയിരുന്നു. ഇതിനിടെയാണ് ദിലീപിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് താരം സംസാരിച്ചത്. ദിലീപിനെ കുറിച്ച് തമന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ദിലീപേട്ടന്‍ തന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടത് എന്നാണ് തമന്ന പറയുന്നത്. ദീലിപ് വളരെ ലളിതനായ ഒരാളാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് നല്ല അവസരമായി കാണുന്നു എന്ന് തമന്ന വ്യക്തമാക്കി.
രാമലീല'യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.