ബോളിവുഡിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് തപ്‌സി പന്നു. വളരെ സെലക്ടീവായി മാത്രമാണ് തപ്‌സി സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഒരുവിധപ്പെട്ട താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചില ചിത്രങ്ങളൊക്കം പരാജയപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ കുറച്ചു നാള്‍ തപ്‌സി ആക്ടീവായിരുന്നില്ല. ഇപ്പോഴിതാ തന്റെ ആരാധകരുമായി ഇന്‍സ്റ്റ?ഗ്രാമില്‍ ആസ്‌ക് മി എനിതിങ് സെഷന്‍ നടത്തിയിരിക്കുകയാണ് താരം. ആരാധകളുടെ ചോദ്യങ്ങള്‍ക്കെല്ലാം താരം മറുപടി പറയുകയും ചെയ്തു.
ആസ്‌ക് മീ എനിതിംഗ് സെഷനില്‍ സ്വകാര്യ കാര്യങ്ങളില്‍ അടക്കം ആരാധകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു തപ്സിയുടെ മറുപടി. 'എപ്പോഴാണ് വിവാഹം കഴിക്കുക' എന്ന ചോദ്യത്തിന് നടി നല്കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ ്ശ്രദ്ധ നേടുന്നത്.
'ഞാന്‍ എപ്പോഴാണ് വിവാഹം കഴിക്കേണ്ടത്?' ഞാന്‍ ഇതുവരെ ഗര്‍ഭിണിയായിട്ടില്ല. അതിനാല്‍ ഉടന്‍ ഇല്ല. ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. ചിരിയോടെ തപ്സി മറുപടി നല്‍കി. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തപ്‌സി നന്ദിയും പറഞ്ഞിട്ടുണ്ട്. അടുത്ത ചോദ്യോത്തര സെഷനുമായി വീണ്ടും കാണാമെന്നും തപ്‌സി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആറുചിത്രങ്ങളാണ് തപ്സിയുടേതായി റിലീസായത്. അതിനുശേഷം താരം അവധിയിലായിരുന്നു. രാജ്കുമാര്‍ ഹിറാനിയുടെ ഷാരൂഖ് ചിത്രം ഡെങ്കിയില്‍ തപ്സി അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രമായ അയല്‍ ആണ് മറ്റൊരു പ്രോജക്ട്. അതേസമയം ബാഡ്മിന്റണ്‍ താരവും പരിശീലകനുമായ മത്യാസ് ബോയുമായി വര്‍ഷങ്ങളായി തപ്സി ലിവിംഗ് റിലേഷനിലാണ്. സിനിമയില്‍ സജീവമല്ലാത്ത സമയത്ത് മത്യാസ് ബോയ്ക്കും സഹോദരി ഷുഗന്‍ പന്നുവിനുമൊപ്പം അവധി ആഘോഷത്തിലായിരുന്നു.