നിര്‍മ്മാതാവിനെതിരെ പരാതിയുമായി പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖര്‍ജി. 'ഷിബ്പൂര്‍' എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവിനും കൂട്ടാളികള്‍ക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് നടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 'ഭീഷണിപ്പെടുത്തുന്ന മെയിലുകളില്‍' സഹനിര്‍മ്മാതാവും കൂട്ടാളികളും അയച്ചെന്നും. ലൈംഗികമായി അവര്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
ലൈംഗികമായി അവര്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും തയ്യാറായില്ലെങ്കില്‍ സ്വസ്തികയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അശ്‌ളീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തതായിപരാതിയില്‍ പറയുന്നു. ഒരു മാസമായി പ്രൊഡക്ഷന്‍ ഹൗസിന്റെ പങ്കാളികളിലൊരാള്‍ തന്നെയും തന്റെ മാനേജരെയും ഭീഷണിപ്പെടുത്തുകയും ഇമെയില്‍ വഴി വധഭീഷണി മുഴക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് അവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും സ്വസ്തിക ആരോപിച്ചു.
സിനിമയുടെ പ്രമോഷനുകളില്‍ പങ്കെടുക്കണമെന്ന് കരാറില്ലെന്നും അതിനുവേണ്ട പ്രതിഫലം തന്നിരുന്നില്ലെന്നും സ്വസ്തിക പറയുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമെന്ന തരത്തിലും സന്ദേശം അയച്ചുവെന്ന് കൊല്‍ക്കത്ത ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
'ചിത്രം 2022 ഓഗസ്റ്റ്/സെപ്റ്റംബറിലാണ് ചിത്രീകരിച്ചതാണ്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, 2022 ജൂലൈ 8-ന് ഒപ്പിട്ട കരാര്‍ പ്രകാരമാണ് എനിക്ക് പ്രതിഫലം ലഭിച്ചത്. പ്രമോഷന്‍ പരിപാടികള്‍ ആ കരാറിന് പുറത്താണ്' തന്നോടൊപ്പം സംവിധായകനും നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്നും സ്വസ്തിക മുഖര്‍ജി പറഞ്ഞു.