Latest News

എ.പി.നളിനന്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന സ്വരം; കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു

Malayalilife
 എ.പി.നളിനന്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന സ്വരം; കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എ.പി.നളിനന്റെ ശരവണം എന്ന നോവലെറ്റിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന സ്വരം എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടാരംഭിച്ചു.രാജകീയം ഫിലിംസിന്റെ ബാനറില്‍ വിനോദ് കുമാര്‍ ചെറുകണ്ടിയിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആത്മനൊമ്പരത്തിന്റെ നിഴല്‍പ്പാടില്‍ നിന്ന് ജീവിതത്തിന്റെ പ്രസാദപൂര്‍ണ്ണമായ പുലരിയിലേക്കുള്ള പ്രയാണത്തിന്റെ കഥയാണ് ഈ '' ''''''ചിത്രത്തിലൂടെ സംവിധായകന്‍ നിഖില്‍ മാധവ് പറയാന്‍ ശ്രമിക്കുന്നത്.സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ ഗൗരവത്തെ ഉള്‍ക്കൊണ്ടും ഒപ്പം തന്നെ പ്രേക്ഷകര്‍ക്ക്  ആസ്വാദിക്കാവുന്ന ഘടകങ്ങള്‍ കോര്‍ത്തിണ്ണക്കിയും ഒരു ക്ലീന്‍ എന്റെര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

തികച്ചും ഗ്രാമീണാന്തരീക്ഷ
ത്തില്‍ യഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ട്
അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടെ, മുക്കം, കൊടുവള്ളി, മാനിപുരം പ്രദേശങ്ങളിലായി പുരോഗമിക്കുന്നു.
ഹരിഹരന്റെ പ്രശസ്തമായ സര്‍ഗ്ഗം -എന്ന ചിത്രത്തിന്റെ ലൊക്കേഷനും ഇവിടെയായിരുന്നു.
ജോയ് മാത്യു, നാരായണന്‍ നായര്‍, കോബ്രാ രാജേഷ്, ഡോ.സനല്‍ കൃഷ്ണന്‍,
എന്‍. ഐ.റ്റി. ബാബു, പ്രജീഷ് കുമാര്‍ ചാത്തമംഗലം, പ്രേമരാജന്‍, കവിത ബൈജു, മാളവികാനന്ദന്‍, മായ ഉണ്ണിത്താന്‍, ആമേയ, വത്സല നിലമ്പൂര്‍, നന്ദന, ശ്രീസാനവിക, മാസ്റ്റര്‍ അര്‍ജുന്‍ സായ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏറെയും പുതുമുഖങ്ങളും കോഴിക്കോട്ടെ വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ ചിത്രത്തെ ഒരുക്കുന്നത്.
ഏ പി.നളിനന്‍, ടി. രേഖ, പ്രമോദ് വള്ളിച്ചാല്‍, എന്നിവരുടെ ഗാനങ്ങള്‍ക്ക് എല്‍.ശശികാന്തും, ഹരികുമാര്‍ ഹരേറാമും ചേര്‍ന്ന് ഈണം പകര്‍ന്നിരിക്കുന്നു.
മഞ്ജരി, ഗോപികാ മേനോന്‍ , ഹരികുമാര്‍, ബി.മോഹന്‍ദാസ്, എന്നിവരാണ് ഗായകര്‍.
ഛായാഗ്രഹണം - മോഹിത് ചെമ്പൊട്ടിയില്‍ .
എഡിറ്റിംഗ് - റജിനാസ് തിരുവമ്പാടി.
കല- കോസ്രറ്റിയും - ശ്രീധരന്‍ എലത്തൂര്‍:
മേക്കപ്പ് - മുകുന്ദന്‍ നെടിയനാട് .
കോറിയോഗ്രാഫര്‍ - സുമിതാ നായര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - യാസിര്‍ അറാഫത്ത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എം.ആര്‍.
സ്റ്റില്‍സ് - ജിതു ചന്ദ്രന്‍ 
ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂര്‍ ജോസ്.

Read more topics: # സ്വരം
swaram shoot start kozhikod

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES