കുഞ്ചാക്കോ ബോബനെതിരെ പദ്മിനി സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി രംഗത്തെത്തിയത് വിവാദമായിരുന്നു. രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും താരം പ്രൊമോഷന്‍ പരിപാടിയില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് നിര്‍മ്മാതാവ് രംഗത്തെത്തിയത്. ഇപ്പോഴിതാ വീണ്ടും കൂടുതല്‍ ആരോപണവുമായി എതത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.
സിനിമയുടെ ടീസര്‍, ഓഡിയോ ലോഞ്ച് തുടങ്ങി ഒരു മാര്‍ക്കറ്റിംഗ് പരിപാടികള്‍ക്കും ചാക്കോച്ചന്‍ സഹകരിച്ചിട്ടില്ല. നായകന്റെ താരപരിവേഷം കണ്ടാണല്ലോ ആളുകള്‍ ആദ്യം സിനിമ ശ്രദ്ധിക്കുന്നത്. നടന്റെ അസാന്നിധ്യം സിനിമയെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട് എന്നാണ് സുവിന്‍ വര്‍ക്കി പറയുന്നത്.
സെന്ന ഹെഗ്ഡെയും അപര്‍ണ ബാലമുരളിയും നൂറ് ശതമാനം ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അപര്‍ണ ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം ആറുമണി വരെ കുഞ്ചാക്കോ ബോബനെ കാത്തിരുന്നു.
എന്നാല്‍ ആ പ്രമോഷന്‍ പരുപാടിക്ക് കുഞ്ചാക്കോ ബോബന്‍ എത്തിയില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. സെല്‍ഫ് റെസ്പെക്ട് പോലും കിട്ടാതെ വരുമ്പോഴാണ് ആളുകള്‍ വിവരം പുറത്തുപറയാന്‍ നിര്‍ബന്ധിതരാകുന്നത് എന്നാണ് സുവിന്‍ വര്‍ക്കി വ്യക്തമാക്കുന്നത്.
ഇന്‍ഡസ്ട്രിയിലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. പേടി കാരണം ആരും പുറത്തു പറയുന്നില്ലെന്നേയുള്ളൂ.ഞാനിത് പറഞ്ഞതോടെ എല്ലാവരുടെയും കണ്ണിലെ കരടായി എന്നും നിര്‍മ്മാതാവ് പറയുന്നു.
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ വരെ പ്രൊമോഷന്‍ വര്‍ക്കിന് ഓടി നടക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം എന്താണ് പ്രശ്നം? എന്നും നിര്‍മ്മാതാവ് ചോദിക്കുന്നു.അദ്ദേഹം നിര്‍ദേശിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ്, ഡിസ്ട്രിബ്യൂട്ടര്‍ ചെയ്യുന്ന പടങ്ങളോട് അദ്ദേഹം എല്ലാ രീതിയിലും സഹകരിക്കും. അല്ലാത്ത പടങ്ങളുടെ അവസ്ഥ ഇതാണ് എന്നും സുവിന്‍ വര്‍ക്കി പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയ്‌ക്കെതിരേയും ഗുരുതര ആരോപണം സുവിന്‍ ഉന്നയിക്കുന്നുണ്ട്. പ്രിയ സിനിമയുടെ പലഘട്ടത്തിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന് സുവിന്‍ പറയുന്നു. റോ ഫൂട്ടേജ് കണ്ടത് ഹെയ്ന്‍സ് എന്ന് പറയുന്ന മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ആണ്. ഞങ്ങള്‍ അപ്പോയിന്‍മെന്റ് ചെയ്ത ആളല്ല. ചാക്കോച്ചന്റേയും പ്രിയ ചാക്കോച്ചന്റേയും റെക്കമന്റേഷന്‍ പ്രകാരമാണ് പുള്ളിയെ റോ ഫൂട്ടേജ് കാണിച്ചത്. റോ ഫൂട്ടേജ് കണ്ട് വളരെ വ്യക്തമായ പ്ലാനുമായി വരും എന്ന് പറഞ്ഞ ആള്‍ പിന്നീട് ഒരു റെസ്പോണ്‍സും കൊണ്ടുവന്നിട്ടില്ല. മാര്‍ക്കറ്റിംഗ് നടത്തിയിട്ടുമില്ല. പുള്ളിക്ക് കൊടുത്ത ലിങ്ക് ഏകദേശം 40 പേരോളം കണ്ടു. റോ ഫൂട്ടേജ് 40 തവണ കാണേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരും പടം കണ്ട് കാണും' സുവിന്‍ പറഞ്ഞു.