Latest News

ഞാന്‍ നിന്റെ അമ്മയല്ല എന്ന്് മകളോട് പറഞ്ഞു; നിനക്ക് നിന്റെ മാതാപിതാക്കളെ തിരക്കി പോകാനും സ്വാതന്ത്യമുണ്ട്; പക്ഷേ മകള്‍ പറഞ്ഞത് അമ്പരപ്പിച്ചു; വെളിപ്പെടുത്തി സുസ്മിതാ സെന്‍

Malayalilife
ഞാന്‍ നിന്റെ അമ്മയല്ല എന്ന്് മകളോട് പറഞ്ഞു; നിനക്ക് നിന്റെ മാതാപിതാക്കളെ തിരക്കി പോകാനും സ്വാതന്ത്യമുണ്ട്; പക്ഷേ മകള്‍ പറഞ്ഞത് അമ്പരപ്പിച്ചു; വെളിപ്പെടുത്തി സുസ്മിതാ സെന്‍

18-ാമത്തെ വയസിൽ വിശ്വസുന്ദരി പട്ടംനേടിയ വേദിയിൽവെച്ചാണ് സുസ്മിത താൻ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പറഞ്ഞത്. 2001ൽ ആദ്യ മകൾ റിനിയെ ദത്തെടുത്ത് സുസ്മിത വാക്ക് പാലിച്ചു. 2010ൽ റിനിയേയും സ്വന്തമാക്കി.

ദത്തെടുക്കുന്ന കുട്ടികൾ തങ്ങളെ വിട്ടുപോകുമോയെന്നുള്ളത് എന്നും മാതാപിതാക്കളുടെ ആശങ്കയാണ്. എന്നാൽ തനിക്ക് അങ്ങനെയൊരു ആശങ്കയില്ലെന്ന് സുസ്മിത തുറന്നുപറയുന്നു. റിനിക്ക് 16 വയസായപ്പോൾ അവളൊരു ദത്തെടുത്ത കുട്ടിയാണെന്നുള്ള സത്യം സുസ്മിത പറഞ്ഞു. സത്യമാണോ എന്നായിരുന്നു അവളുടെ ആദ്യ പ്രതികരണം. നീ എന്റെ രക്തത്തിൽ അല്ല ഹൃദയത്തിലാണ് ജനിച്ചതെന്നായിരുന്നു സുസ്മിതയുടെ മറുപടി.

എപ്പോൾ വേണമെങ്കിലും നിനക്ക് സ്വന്തം മാതാപിതാക്കളെ അന്വേഷിച്ച് പോകാം. താൻ ഒരിക്കലും സ്വാതന്ത്ര്യത്തിന് തടസമാകില്ലെന്നും സുസ്മിത മകളെ അറിയിച്ചു. അവർ ആരെണന്നും എന്താണെന്നും അറിയില്ല, അതുകൊണ്ട് തന്നെ തെറ്റായ വിവരങ്ങൾ തന്ന് വഴിതെറ്റിക്കാനില്ലെന്നും സുസ്മിത പറഞ്ഞു.  എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും, അവരെ കാണണമെന്നുള്ള ആഗ്രഹമില്ലെന്നും അവരെക്കുറിച്ച് അറിയേണ്ടെന്നും റിനി തുറന്നുപറഞ്ഞു. അമ്മ എന്ന നിലയിൽ പരിപൂർണ്ണയായി തോന്നിയ നിമിഷമായിരുന്നു അതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുസ്മിത മനസ് തുറന്നു.

susmitha sen about her daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES