Latest News

യജമാനാനെ കാണാതെ വിഷമിച്ചു; ആഹാരം പോലും വേണ്ട;  സുശാന്തിന്റെ ഉറ്റതോഴനായ ഫഡ്ജ് ഇനി നടന്റെ അച്ഛനൊപ്പം

Malayalilife
യജമാനാനെ കാണാതെ വിഷമിച്ചു; ആഹാരം പോലും വേണ്ട;  സുശാന്തിന്റെ ഉറ്റതോഴനായ ഫഡ്ജ് ഇനി നടന്റെ അച്ഛനൊപ്പം

ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിന്റെ നടുക്കത്തില്‍ നിന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഇനിയും  കരകയറാന്‍ സാധിച്ചിട്ടി സുശാന്തിന്റെ മരണശേഷം അദ്ദേഹത്തിന്റൈ അദ്ദേഹത്തിന്റ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സുശാന്തിന്റെ ചിത്രം നോക്കി കണ്ണീരോടെ കിടക്കുന്ന ഫഡ്ജ് ആരാധകര്‍ക്കും ഒരു വിങ്ങലായി മാറിയിരുന്നു. 

മുബൈയില്‍ സുശാന്ത് അവസാന നിമിഷം വരെ പങ്കിട്ട ഫ്ലാറ്റില്‍ താരത്തിനൊപ്പം ഇവനുമുണ്ടായിരുന്നു. എന്നും കാണുന്ന തന്റെ യജമാനനെ കാണാനാകാത്തതില്‍ ഫഡ്ജ് അതീവ ദുഖിതനാണെന്ന് ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുശാന്ത് മരിച്ച ശേഷം തനിച്ചായ ഫഡ്ജിനെക്കുറിച്ച് എല്ലാവരും ആശങ്ക ഉയര്‍ത്തിയിരുന്നു. അഞ്ചു വര്‍ഷം മുന്‍പാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ആണ്‍നായയായ ഫഡ്ജിനെ സുശാന്ത് വാങ്ങിയത്.

മരണ ശേഷം സുശാന്തിന്റെ സ്വത്തു വകകളെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹത്തിന്റെ വീടിന്റെ വിവരവും അടക്കം ആരാധകര്‍ കൃത്യ സമയത്ത് അറിഞ്ഞിരുന്നുവെങ്കിലും സുശാന്തിന്റെ ഉറ്റചങ്ങാതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ എവിടെയുമില്ലായിരുന്നു. എന്നാല്‍ ഫഡ്ജ് മരിച്ചു പോയി എന്ന വാര്‍ത്തകള്‍ എത്തിയത് ആരാധകരില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു. ആരാധകരിലെ ഈ ആശങ്കയ്ക്ക് അറുതി വരുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫഡ്ജ് സുശാന്തിന്റെ അച്ഛ കെ.കെ സിംഗിനൊപ്പം സുഖമായി ഇരിക്കുകയാണ്. സുശാന്തിന്റെ സഹോദരിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മുബൈയില്‍ നിന്ന് ബീഹാറിലേക്ക് തിരികെ മടങ്ങിയ കെ.കെ സിംഗ് തന്റെ മകന്റെ ഉറ്റതോഴനായ വളര്‍ത്തു നായയെയും കൂടെ കൂട്ടിയിരുന്നു. സുശാന്തിന്റെ മരണ ശേഷം ഫഡ്ജ് സുശാന്തിനെ തേടി നടക്കുകയായിരുന്നു. തൃപ്തിയായി ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അതാണ് ഫഡ്ജിനെയും അച്ഛന്‍ സിംഗ് കൂടെ കൂട്ടാന്‍ കാരണമെന്ന് സുശാന്തിന്റെ ജോലിക്കാര്‍ പറഞ്ഞതായി ബോളിവുഡ് സിനിമാ ലോകത്തെ വാര്‍ത്തകള്‍ പുറത്ത് വിടുന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

sushanth singh rajput fudge living with the late actors family in Patna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES