Latest News

സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി നടന്‍ സൂര്യ; നിര്‍മ്മാതാവ് രാജശേഖരനൊപ്പം എത്തിയ നടന്‍ മടങ്ങിയത് കുടുംബത്തൊടൊപ്പം സമയം ചിലവഴിച്ച ശേഷം

Malayalilife
 സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി നടന്‍ സൂര്യ; നിര്‍മ്മാതാവ് രാജശേഖരനൊപ്പം എത്തിയ നടന്‍ മടങ്ങിയത് കുടുംബത്തൊടൊപ്പം സമയം ചിലവഴിച്ച ശേഷം

ന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്ന് തമിഴ് താരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഏറെ നേരം സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നിര്‍മാതാവ് രാജശേഖറും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഫ്രണ്ട്സ് തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ പ്രധാന വേഷങ്ങളിലെത്തിയത് വിജയ് യും സൂര്യയും ആയിരുന്നു. തമിഴിലും ഫ്രണ്ട്സ് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴില്‍ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു സിദ്ദിഖിന്റെ 'ഫ്രണ്ട്സ്'. ഒരു ഇടവേളയ്ക്കു ശേഷം സൂര്യയ്ക്കു ലഭിച്ച മികച്ച ബ്രേക്കായി ഫ്രണ്ട്സിലെ കഥാപാത്രം മാറി. സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്ന വിജയ്യുടെ കരിയറിലും ഫ്രണ്ട്സ് ഒരു നാഴികകല്ലായി.

പകരം വയ്ക്കാനാകാത്ത നഷ്ടമാണ് സിദ്ദിഖിന്റെ വിടവാങ്ങലെന്നായിരുന്നു സൂര്യ ട്വിറ്ററില്‍ കുറിച്ചത്. '' ഒരു സീനില്‍ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാന്‍ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദിഖ് സര്‍. അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അപ്പോള്‍ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.

ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റില്‍ ഒന്നു ശബ്ദം ഉയര്‍ത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്.

ഒരു നടനെന്ന നിലയില്‍ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതില്‍ അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഞാന്‍ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ വേര്‍പാടില്‍ മനസ്സുതകര്‍ന്നിരിക്കുന്ന ആ കുടുംബത്തിന്റെ വേദനയില്‍ ഞാനും പങ്കുചേരുന്നു, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. അങ്ങയുടെ ഓര്‍മകള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ജീവിതത്തില്‍ നിലനിര്‍ത്തും.''-സൂര്യ പറഞ്ഞു.

surya visits siddiques home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES