നടിപ്പിന്‍ നായകന് ഇന്ന് 44-ാം ജന്മദിനം; താരത്തിന്റെ പിറന്നാള്‍ ആഘോഷം തമിഴ്‌നാട്ടിലും കേരളത്തിലും പൊടിപൊടിച്ച് ആരാധകര്‍; സിനിമാ ലോകത്ത് നിന്ന് താരത്തെ തേടി സര്‍പ്രൈസ് സമ്മാനങ്ങളും..!

Malayalilife
topbanner
നടിപ്പിന്‍ നായകന് ഇന്ന് 44-ാം ജന്മദിനം; താരത്തിന്റെ പിറന്നാള്‍ ആഘോഷം തമിഴ്‌നാട്ടിലും കേരളത്തിലും പൊടിപൊടിച്ച് ആരാധകര്‍; സിനിമാ ലോകത്ത് നിന്ന് താരത്തെ തേടി സര്‍പ്രൈസ് സമ്മാനങ്ങളും..!

രാധകരുടെ നടിപ്പിന്‍നായകനാണ് സൂര്യ. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും താരത്തിന് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനമായ ഇന്ന് ആഘോഷങ്ങള്‍ കൊണ്ട് പൊടിപൊടിക്കുകയാണ് ആരാധകര്‍. ഈ ദിവസത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അര്‍ദ്ധരാത്രി മുതല്‍ സൂര്യയ്ക്കുള്ള ആശംസകളുമായി ആരാധകര്‍ എത്തിതുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സൂര്യയുടെ ചിത്രമടക്കമുള്ള ബെര്‍ത്ത് ഡേ കാര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണ്. ആരാധകര്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തി കഴിഞ്ഞു. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് പിന്നീട് സര്‍പ്രൈസ് സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ചില സമ്മാനങ്ങള്‍ സിനിമാലോകത്ത് നിന്ന് തന്നെ എത്തിയിരിക്കുകയാണ്.

 

Image result for surya

 

നടിപ്പിന്‍ നായകന്റെ 44-ാം പിറന്നാള്‍ ആഘോഷം പൊടിപൊടിക്കുകയാണ്. ആരാധകര്‍ക്കൊപ്പം സൂര്യയുടെ സഹപ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ പിറന്നാള്‍ അടിപൊളിയായി. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് കാപ്പാന്‍ എന്ന ചിത്രത്തില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും സൂര്യയുടെ ജന്മദിനം തകര്‍ത്ത് ആഘോഷിക്കുകയാണ് ഫാന്‍സ് ക്ലബ്ബുകാര്‍. ഫേസ്ബുക്കില്‍ വെറൈറ്റി ബെര്‍ത്ത് ഡേ കാര്‍ഡുകളും വീഡിയോസും തരംഗമായി കൊണ്ടിരിക്കുകയാണ്. കേരളക്കരയിലെ സാധാരണക്കാരായ ആരാധകര്‍ മാത്രമല്ല താരത്തിന് ആശംസ അറിയിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളും നടിപ്പിന്‍ നായകന്റെ ആരാധകരാണ്. സൂര്യയുടെ വലിയ ആരാധികയായ അനുശ്രീ, ഷെയിന്‍ നീഗം, അജു വര്‍ഗീസ് എന്നിങ്ങനെയുള്ള നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്.

Image result for surya

 

നടന്‍ ശിവകുമാറിന്റെ മകനായി 1975 ജൂലൈ 23 നായിരുന്നു സൂര്യ ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം 1997 ലാണ് സൂര്യ സിനിമയിലേക്ക് എത്തുന്നത്. നടന്‍ വിജയിയ്ക്കൊപ്പം നേര്‍ക്ക് നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ വെള്ളിത്തിരയിലെത്തുന്നത്. ഈ സിനിമ ഹിറ്റായതോടെ കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. സിങ്കം എന്ന സിനിമയിലെ പോലീസ് ഓഫീസര്‍ സൂര്യയുടെ കരിയറിലെ ഹിറ്റുകളിലൊന്നായി മാറിയ ഒരു വേഷമായിരുന്നു. പിന്നീട് ഈ സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങളിറക്കി സൂപ്പര്‍ ഹിറ്റാക്കിയിരുന്നു.

Image result for surya

 

ഇരുപത് വര്‍ഷത്തിന് മുകളിലധികമായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന സൂര്യ ഇതിനോടകം തന്നെ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. ഈ കാലയളവില്‍ ഏത് വേഷമാണെങ്കിലും അത് തന്റെ കൈയില്‍ ഭദ്രമായിരിക്കുമെന്ന് താരം തെളിയിച്ചുകൊടുത്തു. റൊമാന്റിക് ഹീറോ ആയിട്ടും ആക്ഷന്‍ നായകനായിട്ടും തിളങ്ങി നിന്ന സൂര്യയ്ക്കും ഒരു വിളിപ്പേര് കിട്ടി'നടിപ്പിന്‍ നായകന്‍'. സൂര്യയുടെ അഭിനയം വിലയിരുത്തിയാണ് നടിപ്പിന്‍ നായകന്‍ എന്ന് ആരാധകര്‍ വിളിക്കാന്‍ തുടങ്ങിയത്. ഇന്ന് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ വന്‍ ജനപിന്തുണയുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സൂര്യ. കേരളത്തില്‍ സൂര്യയുടെ പേരില്‍ നിരവധി ഫാന്‍സ് ക്ലബ്ബുകളാണ് നിലവിലുള്ളത്.

Image result for suriya jyothika images

 

സൂര്യ ജ്യോതിക ജോഡികള്‍ എന്നും പ്രേക്ഷകരുടെ പ്രിയ ജോഡികളാണ്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചപ്പോള്‍ ആരാധകര്‍ക്ക് അത് ഒരു ആഘോഷമായിരുന്നു. 
ജ്യോതിക സൂര്യയുടെ ജീവിത പങ്കാളിയായി വന്നതോടെ ജീവിതത്തിലെ പല നേട്ടങ്ങളും സൂര്യയ്ക്ക് ലഭിച്ചു. നടന്‍ എന്നതിലുപരി നല്ലൊരു ഭര്‍ത്താവായും അച്ഛനായിട്ടുമെല്ലാം സൂര്യ തിളങ്ങി. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും നല്ല മാതൃക ദമ്പതിമാരായിട്ടാണ് സൂര്യയെയും ജ്യോതികയെയും ആരാധകര്‍ വാഴ്ത്തുന്നത്. പലപ്പോഴായി സൂര്യയിലെ ഭര്‍ത്താവിനെ കുറിച്ചുള്ള ജ്യോതികയുടെ തുറന്ന് പറച്ചില്‍ ആരാധകരെ അതിശയിപ്പിക്കും വിധമായിരുന്നു. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് കൊടുക്കേണ്ട പരിഗണന താരം എന്നും കൊടുക്കാറുണ്ട് അത് തന്നെയാണ് സുഖകരമായ താരത്തിന്റെ കുടുംബജീവിതത്തിന്റെ രഹസ്യവും. ചേട്ടന്റെ പാത പിന്തുടര്‍ന്നാണ് പിന്നീട് സഹോദരന്‍ കാര്‍ത്തിയും സിനിമയിലെത്തിയത്.


Image result for suriya jyothika images

suriya celebrating his 44th birthday

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES