Latest News

ഉഷ്ണ തരംഗത്തില്‍ പരിക്കേറ്റ കണ്ണിന് സുഖം പ്രാപിച്ചില്ല; ശസ്ത്രക്രിയയ്ക്കായി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ അടിയന്തരമായി അമേരിക്കയിലേക്ക് 

Malayalilife
 ഉഷ്ണ തരംഗത്തില്‍ പരിക്കേറ്റ കണ്ണിന് സുഖം പ്രാപിച്ചില്ല; ശസ്ത്രക്രിയയ്ക്കായി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ അടിയന്തരമായി അമേരിക്കയിലേക്ക് 

കുറച്ചുനാളുകള്‍ക്കു മുന്‍പ് ആയിരുന്നു ഷാറൂഖ് ഖാന് ഒരു ഉഷ്ണ തരംഗത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്തയുടെ കളി കാണുവാന്‍ വേണ്ടി ഇദ്ദേഹം അഹമ്മദാബാദില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. ഉടന്‍തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു ദിവസത്തെ പരിചരണത്തിന് ശേഷം ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. 

ഇപ്പോള്‍ ഇദ്ദേഹത്തിന് വീണ്ടും ഒരു മെഡിക്കല്‍ എമര്‍ജന്‍സി വന്നിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.ചൊവ്വാഴ്ച ഇദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനോടകം ഇദ്ദേഹം പുറപ്പെട്ടു കാണും. ഇദ്ദേഹം കുറച്ചു നാളുകള്‍ ആയി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

എന്നാല്‍ അവിടെ നിന്നും ഫലപ്രദമായ ചികിത്സ ഇദ്ദേഹത്തിന് ലഭിച്ചില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈ 29 ആം തീയതി ആയിരുന്നു ഇദ്ദേഹം മുംബൈയിലെ ആശുപത്രിയില്‍ എത്തിയത്. കണ്ണിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹം ഈ ആശുപത്രിയില്‍ എത്തിയത്.

എന്നാല്‍ പ്ലാന്‍ ചെയ്തത് പോലെ ചികിത്സ മുന്നോട്ടു പോയില്ല. ഈ ഒരു കാരണം കൊണ്ടാണ് ഇപ്പോള്‍ ഇദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചിരിക്കുന്നത്. എന്നാല്‍ എന്താണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്ന് മാധ്യമങ്ങളില്‍ എവിടെയും റിപ്പോര്‍ട്ടുകള്‍ കാണുന്നില്ല. എന്തായാലും എത്രയും പെട്ടെന്ന് തന്നെ ഇദ്ദേഹം സുഖം പ്രാപിക്കട്ടെ എന്നാണ് ഇദ്ദേഹത്തിന്റെ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ ആശംസിക്കുന്നത്.

അതേസമയം ഇദ്ദേഹത്തിന്റെ കണ്ണിന് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് ലഭിക്കുന്നത് റിപ്പോര്‍ട്ടുകള്‍. അതിന് ഒരു സര്‍ജറി കൂടിയേ തീരുള്ളൂ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ആരാധകര്‍. 2023 വര്‍ഷത്തില്‍ പുറത്തിറങ്ങിയ ഡങ്കി എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ചിത്രം ഒരു ആവറേജ് വിജയം മാത്രമായി ഒതുങ്ങുകയായിരുന്നു. എങ്കിലും പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ആയിരുന്നു ചിത്രം സ്വന്തമാക്കിയത്.

surgery bollywood actor shah rukh khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES