Latest News

കോളേജില്‍ പഠിക്കുമ്പോള്‍ പറഞ്ഞ ആഗ്രഹം നടത്തി തന്നില്ല; ഗോകുല്‍ സുരേഷിന് അച്ഛന്‍ സുരേഷ് ഗോപിയുടെ സമ്മാനം

Malayalilife
 കോളേജില്‍ പഠിക്കുമ്പോള്‍ പറഞ്ഞ ആഗ്രഹം നടത്തി തന്നില്ല; ഗോകുല്‍ സുരേഷിന് അച്ഛന്‍ സുരേഷ് ഗോപിയുടെ സമ്മാനം

ച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമിലേക്ക് എത്തിയ ആളാണ് ഗോകുല്‍ സുരേഷ്. വിജയ് ബാബുവും സാന്ദ്ര തോമസും നിര്‍മിച്ച്, വിപിന്‍ ദാസ് സംവിധാനം ചെയ്ത്, 2016 ഇല്‍ ഫ്രൈഡെ ഫിലിംസ് ഒരുക്കിയ മുദ്ദുഗൗഎന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുല്‍ സുരേഷിന്റെ ആദ്യചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ലെ ക്രിസ്മസ് ചിത്രമായ മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലേയും ഒരു പ്രധാന വേഷം ഗോകുലിനായിരുന്നു. 2018 ഇല്‍ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനൊപ്പം ഗോകുല്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 2019 ഇല്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ഗോകുലിന് അതിഥി വേഷമായിരുന്നു. സായാഹ്ന വാര്‍ത്തകള്‍ എന്ന  ചിത്രമാണ് ഇനി താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഗോകുലിന്റെ പിറന്നാള്‍ ആയിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ്. താരത്തിന് ആശംസകളുമായി സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു. ഇപ്പോള്‍ തന്റെ അച്ഛ ന്‍ തനിക്കായി നല്‍കിയ സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കയാണ് താരം.

ഒക്ടോബര്‍ 2 ന് പുറത്തിറങ്ങിയ പുതിയ ഥാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗോകുല്‍ സുരേഷ്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ഥാര്‍. രണ്ടാം തലമുറയ്ക്കായി കാത്തിരുന്നവരെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് റാംഗ്ലര്‍ ലുക്കില്‍ പുതിയ ഥാര്‍ എത്തിയത്. അച്ഛന്‍ സമ്മാനമായി നല്‍കിയതാണ് പുതിയ ഥാര്‍ എന്നാണ് സ്വന്തമാക്കിക്കൊണ്ട് ഗോകുല്‍ പറഞ്ഞത്. കൊളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഥാര്‍ വാങ്ങണം എന്ന ആവശ്യം അച്ഛനോട് പറഞ്ഞിരുന്നു എന്നാല്‍ അന്ന് വാങ്ങി നല്‍കിയില്ല. ഇപ്പോള്‍ പുതിയ ഥാര്‍ സമ്മാനമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഗോകുല്‍ പറയുന്നു. തിരുവനന്തപുരത്തെ എസ്എസ് മഹീന്ദ്രയില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി മാനുവല്‍ ഓട്ടോമാറ്റിക് നാലു വീല്‍ ഡ്രൈവ് മോഡലുകളില്‍ ലഭിക്കുന്ന ഥാറിന്റെ എക്സ്ഷോറൂം വില 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ്. മുമ്പ് ഡീസല്‍ എന്‍ജിനും മാനുവല്‍ ട്രാന്‍സ്മിഷനും മാത്രമായിരുന്നു ഥാറിന്റെ പവര്‍ ട്രെയ്ന്‍. എന്നാല്‍ പുതിയ ഥാറില്‍ വ്യത്യസ്ത എന്‍ജിന്‍  ട്രാന്‍സ്മിഷന്‍ സാധ്യതകളും മഹീന്ദ്ര വാഗ്ദാനം ചെയ്യും. പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സഹിതവും ഈ എസ്യുവി വില്‍പനയ്ക്കുണ്ട്. 152 ബിഎച്ച്പി കരുത്തുള്ള മഹീന്ദ്രയുടെ എം സ്റ്റാലിയന്‍ ശ്രേണിയിലെ 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും കൂട്ടായി ആറു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്സുമാണു ഥാറില്‍. ഓപ്ഷന്‍ വ്യവസ്ഥയില്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്സും ലഭ്യമാക്കും.

ഥാറിന്റെ ഡീസല്‍ വകഭേദങ്ങള്‍ക്കു കരുത്തേകുക 2.2 ലീറ്റര്‍, 132 ബി എച്ച് പി, എം ഹോക്ക് എന്‍ജിനും. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാവും ഈ എന്‍ജിനു കൂട്ട്. ഓപ്ഷനല്‍ വ്യവസ്ഥയില്‍ ഐസിനില്‍ നിന്നു സംഘടിപ്പിച്ച ആറു സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഗീയര്‍ബോക്സും ലഭ്യമാക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഭേദമില്ലാതെ ഫോര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടോടെ ഥാര്‍ വില്‍പനയ്ക്കുണ്ടാവും.

suresh gopi gifts gokul suresh mahindra thar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES