ഹിറ്റ് സംവിധായകരില്‍ ഒരാളായ സിദ്ദിഖിന്റെ വിടവാങ്ങലിന് പിന്നാലെ അദ്ദേഹത്തെ ഓര്‍ത്തുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്ക് വക്കുന്നത്. ചലച്ചിത്ര, രാഷ്ട്രീയ, സാംസ്‌കാരിക ലോകത്തുള്ള നിരവധി പ്രമുഖര്‍ തങ്ങളുടെ പ്രിയ സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. ഇതിനിടെ സിദ്ദിഖിന് ആദരാഞ്ജലികളര്‍പ്പിച്ചും നടന്‍ സുരാജ് വെഞ്ഞാറമ്മൂട് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കുറിപ്പ് ഇങ്ങനെ
ഹാസ്യ നടനെന്ന് പേരെടുത്തിട്ടും ഒരുപാട് ആഗ്രഹിച്ചിട്ടും സിദ്ദിഖിന്റെ ഒരു ചിത്രത്തില്‍ പോലും അഭിനയിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് സുരാജ് ഓര്‍ക്കുന്നു. ഹാസ്യകലാകാരനെന്ന നിലയില്‍ അതൊരു നിര്‍ഭാഗ്യമായി കരുതുന്നതായി സുരാജ് വെഞ്ഞാറമ്മൂട് കുറിക്കുന്നു.
നിരവധി പേരാണ് അദ്ദേഹത്തിന്റെ കുറിപ്പ് അടിയില്‍ കമന്റുകളുമായി എത്തിയത്.